പമ്പയിലും പരിസരത്തും അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മാറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പമ്പയിലും പരിസരത്തും അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പമ്പ പോലീസ് സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. കേരള ഹൈകോടതിയുടെ ഉത്തരവിനെതുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് വാഹനങ്ങൾ ഹിൽ ടോപ് ഭാഗത്തേക്ക് മാറ്റുകയും വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കുകയും, ഉടമകൾക്ക് താക്കീത് നൽകുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് മുമ്പ് വരെ ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന അമ്പതിലധികം വാഹനങ്ങൾ നീക്കംചെയ്തു.

15 പേർക്ക് വരെ സഞ്ചരിക്കാവുന്ന വാഹനങ്ങൾ പമ്പ വരെയെത്തി തീർത്ഥാടകരെ അവിടെ ഇറക്കിയശേഷം നിലക്കലെത്തി പാർക്ക് ചെയ്യണമെന്നും ദർശനം കഴിഞ്ഞു തീർത്ഥാടകർ പമ്പയിൽ തിരികെയെത്തുമ്പോൾ വാഹനങ്ങളെത്തി കയറ്റിക്കൊണ്ട് തിരിച്ചുപോകണമെന്നും ഹൈക്കോടതി വിധി നിലവിലുണ്ട്. നിലക്കൽ നിന്നും പമ്പ വരെയുള്ള റോഡിൽ പാർക്കിങ്ങിന് അനുമതിയില്ല.

അനധികൃതമായി പാർക്ക് ചെയ്‌താൽ നീക്കം ചെയ്യണമെന്നും കോടതി വിധിയിൽ നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത പാർക്കിങ്ങിനെതിരെ പോലീസ് നടപടി കർശനമാക്കിയത്. പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ടുദിവസമായി വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടി തുടരുകയാണ്. എസ് ഐമാരായ വിമൽ രംഗനാഥ്, മാനുവൽ എസ് സി പി ഓ അഭിലാഷ് സി പി ഓമാരായ സുധീഷ്, അരുൺ മധു ഡ്രൈവർമാരായ ഷിജോ, ഫൈസൽ എന്നിവരും പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...