പിഡബ്ല്യുഡി എന്‍ഞ്ചനീയര്‍ കള്ളപ്പണം ഒളിപ്പിച്ചത് ഡ്രയിനേജ് പൈപ്പില്‍

For full experience, Download our mobile application:
Get it on Google Play

ബംഗലൂരു : വരവില്‍ കവിഞ്ഞ സമ്പാദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പിഡബ്ല്യുഡി ജൂനിയര്‍ എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 40 ലക്ഷം രൂപ പിടികൂടി. രൂപ വീട്ടിലെ ഡ്രെയിനേജ് പൈപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ ശാന്തനഗൗഡ ബിരാദാറിന്റെ വസതിയിലായിരുന്നു പരിശോധന. ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലിസ് സൂപ്രണ്ട് മഹേഷ് മേഘന്നനവറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ 7 മണിയോടെയാണ് ഗുബ്ബി കോളനിയിലെ വസതിയില്‍ പരിശോധനയ്ക്ക് എത്തിയത്.

കണക്കില്‍പ്പെടാത്ത പണം ശാന്തനഗൗഡ ബിരാദാറിന്റെ വസതിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വന്‍തുക കണ്ടെത്തുകയായിരുന്നു. 40 ലക്ഷം രൂപയാണ് വീട്ടിലെ പൈപ്പിനുള്ളില്‍ നിന്ന് പിടിച്ചെടുത്തത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥന് ഗുബ്ബി കോളനിയിലും ബഡേപൂരിലും വീടുകളും പ്ലോട്ടുകളും ഫാം ഹൗസുകളും ഉണ്ടെന്ന് രേഖകളില്‍ നിന്ന് വ്യക്തമായി.

വസ്തുവകകളുടെ മൂല്യം കണ്ടെത്തേണ്ടതുണ്ടെന്ന് എസിബി വൃത്തങ്ങള്‍ അറിയിച്ചു. എസിബി ഉദ്യോഗസ്ഥ സംഘം ഹംഗരാഗയിലെ ഫാം ഹൗസുകളിലും പരിശോധന നടത്തി. 1992 ല്‍ കലബുറഗി ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിങ് വകുപ്പില്‍ താത്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ എഞ്ചിനീയറായാണ് ശാന്തനഗൗഡ ബിരാദാര്‍ ജോലി തുടങ്ങിയത്. 2000 ല്‍ സ്ഥിരം ജീവനക്കാരനായി. വരുമാനത്തില്‍ കവിഞ്ഞ സമ്പാദ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...