മലപ്പുറം ; എടപ്പാളിൽ വൻ നിരോധിത പുകയില വേട്ടയുമായി എക്സൈസ്. രണ്ട് ലോറിയിലായി കടത്തിയ ഒന്നര കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44), വല്ലപ്പുഴ കാളപറമ്പില്‍ അലി (47 ), തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍, കിഴക്കുംകര ഷമീര്‍ (38) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഹാൻസ്, കൂൾലിപ്പ്, ശംഭു ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
എക്സൈസ് ഉത്തരമേഖല കമ്മീഷണർ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു. രണ്ടു ട്രക്കുകളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. എടപ്പാൾ വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവിലായിരുന്നു വട്ടംകുളത്ത് പുകയില എത്തിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































