കേരളം മുഴുവന്‍ പരിപൂര്‍ണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം : ഐഎംഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം മുഴുവന്‍ പരിപൂര്‍ണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നില്‍ ഉണ്ടെന്ന് ഐഎംഎ കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ സുല്‍ഫി നൂഹ്. അതിനാല്‍ പൊതുസമൂഹത്തില്‍ ഉടന്‍ ടെസ്റ്റുകള്‍ ആരംഭിക്കണമെന്നും നേരത്തെ അടച്ചു പൂട്ടുന്നത് അടച്ചുപൂട്ടല്‍ ദൈര്‍ഘ്യം കുറയ്ക്കുമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മൊത്തം രോഗികളുടെ എണ്ണം ഇരട്ടിയാവന്‍ ദിവസങ്ങള്‍ മതി എന്ന് കണക്കുകള്‍ പറയുന്നു. കമ്മ്യൂണിറ്റി വ്യാപനം ഉണ്ടായാല്‍ രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് വരെ എത്തും. ഇപ്പോള്‍ ഏതാനും ദിവസങ്ങളില്‍ ഒതുക്കാന്‍ കഴിഞ്ഞേക്കും. വൈകിയാല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയേറെയാണ്’, ഡോ സുല്‍ഫി കുറിച്ചു. യുദ്ധസമാനമായ സാഹചര്യമാണ് മുന്നില്‍. ഞായറാഴ്ചത്തേത് ട്രയല്‍ ആണെന്നും ആ അടച്ചുപൂട്ടലിനായി കേരളക്കര മുഴുവന്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

അടച്ച്‌ പൂട്ടേണ്ടി വരും ! താമസിയാതെ !
==============================

പൊതുസമൂഹത്തില്‍ ടെസ്റ്റുകള്‍ ആരംഭിക്കണം, ഉടന്‍.

കേരളം മുഴുവന്‍ പരിപൂര്‍ണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നില്‍ ഉണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്

ഒട്ടും വൈകരുത് എന്നാണ് പലരുടെയും അഭിപ്രായം.

നേരത്തെ അടച്ചു പൂട്ടുന്നതത് അടച്ചുപൂട്ടല്‍ ദൈര്‍ഘ്യം കുറയ്ക്കും എന്ന് വിദഗ്ധ മതം .

ഇപ്പോള്‍ ഏതാനും ദിവസങ്ങളില്‍ ഒതുക്കാന്‍ കഴിഞ്ഞേക്കും . വൈകിയാല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയേറെ.

പറയാന്‍ എളുപ്പം എന്നുള്ളത് ഉറപ്പ് .

പ്രവര്‍ത്തിക്കുവാനും പ്രാവര്‍ത്തികമാക്കാനും വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യം.

യുദ്ധസമാനമായ സാഹചര്യം മുന്നില്‍

ജാതി-മത-രാഷ്ട്രീയ വര്‍ണ്ണ ചിന്തകളൊന്നും തന്നെ പ്രവര്‍ത്തിയിലും മനസ്സിലും കല രരുത്

ഇപ്പോള്‍ ലക്ഷ്യം മാത്രമാണ് മുന്നില്‍

മാര്‍ഗ്ഗങ്ങള്‍ എന്തുമാകാം.

അടച്ചു പൂട്ടുമ്ബോള്‍ കേരളത്തിലെ ഒരാള്‍പോലും ആഹാരം കഴിക്കാതെ ഉറങ്ങാന്‍ പറ്റാതെ കഴിയാന്‍ പാടില്ല.

ഈ ഞായറാഴ്ച ,നാളെ അതിന്റെ ഒരു ട്രെയല്‍ ആയിക്കോട്ടെ

അധികം താമസിയാതെ പരിപൂര്‍ണ്ണമായി നടപ്പിലാക്കണം .

കുറഞ്ഞത് ഒരാഴ്ചയെങ്കിലും.

ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം പ്രവര്‍ത്തിക്കട്ടെ ഇപ്പോള്‍ .

ആ അടച്ചുപൂട്ടലിനായി കേരളക്കര മുഴുവന്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം
ഇപ്പോള്‍ ഇവിടെ

അടച്ചിടുന്നതോടൊപ്പം വ്യാപകമായി കൊറോണ ടെസ്റ്റ് ചെയ്യണം

ചൈനയിലും കൊറിയയിലും സിംഗപ്പൂരിലും ഒക്കെ ചെയ്ത മാതിരി.

ആന്റി ബോഡി ടെസ്റ്റുകള്‍ ചെയ്യുവാനുള്ള സംവിധാനങ്ങള്‍ സംഘടിപ്പിക്കണം അമാന്തിക്കരുത് ഇപ്പോള്‍..

മൊത്തം രോഗികളുടെ എണ്ണം ഇരട്ടിയാവന്‍ ദിവസങ്ങള്‍ മതി എന്ന് കണക്കുകള്‍ പറയുന്നു.

സമൂഹത്തില്‍ അതുണ്ടെങ്കില്‍ , അതായത് കമ്മ്യൂണിറ്റി സ്‌പ്രെഡ് ഉണ്ടെങ്കില്‍ അത് പകരുവാനും കേസുകളുടെ എണ്ണം നൂറും ആയിരവും പതിനായിരവും ആകുവാന്‍ താമസം ഇല്ല എന്ന് നാം മനസ്സിലാക്കണം.

എത്രയും പെട്ടെന്ന്‌അടച്ചുപൂട്ടണം .

ടെസ്റ്റുകള്‍ ചെയ്തു സമൂഹത്തില്‍ ഇത് പടര്‍ന്നിട്ടില്ല എന്ന് ഉറപ്പാക്കുകയും വേണം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...