രാജ്യത്തെ റെയില്‍വേ ഗതാഗതം പൂര്‍ണമായി സ്തംഭിക്കാന്‍ പോകുന്നു ; 25 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്തെ റെയില്‍വേ ഗതാഗതം പൂര്‍ണമായി സ്തംഭിക്കാന്‍ പോകുന്നു. ജനതാ കര്‍ഫ്യൂ സമയം കഴിഞ്ഞാലും തീവണ്ടികള്‍ ഒടില്ലെന്ന് സൂചന. ഈ മാസം 25 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കാനാണ് ചര്‍ച്ച നടക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം റെയില്‍വെ മന്ത്രി ഉടന്‍ നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ജനതാ കര്‍ഫ്യൂ ദിനത്തിന്റെ ഭാഗമായി ഞായറാഴ്ച 3000 ത്തോളം സര്‍വീസുകളാണ് റെയില്‍വെ നിര്‍ത്തിവച്ചിരിക്കുന്നത്. റോഡ്, വ്യോമ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാവരും 14 മണിക്കൂര്‍ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന. രാജ്യം മൊത്തമായി ഇതിന് പിന്തുണ പ്രഖ്യാപിച്ചിരിക്കെയാണ് റെയില്‍വെ കടുത്ത തീരുമാനം എടുക്കുന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

എല്ലാ യാത്രാ തീവണ്ടികളും ഈ മാസം 25 വരെ റദ്ദാക്കുമെന്നാണ് വിവരം. ജനതാ കര്‍ഫ്യൂ ദിനമായ ഇന്ന് 400 തീവണ്ടികള്‍ മാത്രമാണ് ഓടുന്നത്. ഇവ ലക്ഷ്യസ്ഥാനമെത്തിയാല്‍ സര്‍വീസ് അവസാനിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവണ്ടി യാത്ര വഴി കൊറോണ രോഗം പടരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...