വീട്ടിലെ പ്രസവം ആശങ്കാജനകം: നിയമനിർമാണം വേണമെന്ന് ഐഎംഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആരോഗ്യമേഖലയിൽ ലോകനിലവാരം പുലർത്തുന്ന കേരളത്തിൽ ചിലയിടത്ത് വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണെന്ന് ഐഎംഎ. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറവിൽ നടക്കുന്ന ഇത്തരം ക്രൂരതകളുടെ ഇരകളാണ് ഈയിടെ ജീവൻ നഷ്ടപ്പെട്ട നമ്മുടെ സഹോദരിമാർ. ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കുന്നതു നോക്കിനിൽക്കാൻ പരിഷ്കൃതസമൂഹത്തിനാവില്ല. രോഗികളുടെ പരിചരണത്തിനും സഹായത്തിനുമുള്ള ബന്ധുക്കളുടെ ഉത്തരവാദിത്വം സംബന്ധിച്ച് നിയമനിർമാണമുണ്ടാകണം.

രോഗികൾക്കും ഗർഭിണികൾക്കും ശിശുക്കൾക്കും നൽകേണ്ട ആരോഗ്യസേവനങ്ങളിൽ വീഴ്ചവരുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി നിർവചിക്കാൻ ഭരണാധികാരികൾ തയ്യാറാകണം. എങ്കിൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ തടയാനും അതിനു വഴിവെക്കുന്ന അധമചിന്താഗതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സാധിക്കൂ. ഇത്ര ക്രൂരമായ രീതിയിൽ ഒരു സഹോദരി മരിക്കാനിടവന്നിട്ടും കേരളീയസമൂഹം പുലർത്തുന്ന നിശ്ശബ്ദത ഭീതിപ്പെടുത്തുന്നതാണ്. നമ്മൾ കാണിക്കുന്ന നിസ്സംഗത ഒട്ടും ഭൂഷണമല്ല. സമൂഹത്തിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാണിക്കപ്പെടണം.

അവർക്കെതിരേ നാം സംഘടിക്കണം.മലപ്പുറം സംഭവത്തിൽ പ്രതികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസനും സെക്രട്ടറി ഡോ. ശശിധരനും ആവശ്യപ്പെട്ടു.വ്യാജചികിത്സയും അതോടൊപ്പം നടക്കുന്ന വീട്ടിലെ പ്രസവംപോലുള്ള ക്രൂരപ്രവർത്തനങ്ങളും നോക്കിനിൽക്കാൻ ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്ക് സാധിക്കില്ലെന്നും അവർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....