പ്രതിച്ഛായ കാക്കാൻ സർക്കാർ ; വിവാദ ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് മാറ്റാൻ അണിയറയിൽ ധാരണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തുടർച്ചയായ വിവാദങ്ങളിലും ആരോപണങ്ങളിലും പെട്ട് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഉന്നത ഉദ്യോഗസ്ഥരെ പ്രധാന പദവികളിൽ നിന്ന് മാറ്റാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. എഡിജിപി എം.ആര്‍ അജിത് കുമാര്‍, ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരെയാണ് മാറ്റുക. ഇരുവരെയും മാറ്റണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടിരുന്നു. ബെവ്കോ മാനേജിങ് ഡയറക്ടറാണ് എം ആര്‍ അജിത്കുമാര്‍. കാര്‍ഷിക വികസന വകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.
ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് എം ആര്‍ അജിത് കുമാറിന് എതിരെയുള്ള ആരോപണം.

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. നിലവിലെ പദവികളില്‍ നിന്ന് മാറ്റി പകരം ഇരുവര്‍ക്കും അപ്രധാന പദവികള്‍ നല്‍കിയേക്കുമെന്നാണ് വിവരം.ബി അശോക്, എന്‍ പ്രശാന്ത് എന്നിവര്‍ക്ക് പ്രധാന പദവികള്‍ നല്‍കാനും ആലോചനയുണ്ട്. ഇന്നലെയാണ് ബി അശോക്, എന്‍ പ്രശാന്ത് എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. രണ്ട് വര്‍ഷമായി സസ്പെന്‍ഷനില്‍ ആയിരുന്നു എന്‍ പ്രശാന്ത്. ബി അശോക് ഒന്നര മാസമായും സസ്‌പെന്‍ഷനിലാണ്. ഇവരുടെ തസ്തികകളില്‍ ഉടന്‍ തീരുമാനമുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...