മിനി മുത്തൂറ്റിന്റെ കല്ലമ്പലം ശാഖയില്‍ മുക്കുപണ്ടം തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം: മിനി മുത്തൂറ്റിന്റെ കല്ലമ്പലം ശാഖയില്‍ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ച്‌ 55,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലുവാതുക്കല്‍ മേവനകോണം ചരുവിള പുത്തന്‍ വീട്ടില്‍ ശാരി (31), കല്ലുവാതുക്കല്‍ ഇളംകുളം പേഴുവിള വീട്ടില്‍ ഗോപു (29) എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു കുട്ടികളുടെ മാതാവായ ശാരി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനായ ഗോപുവിനോടൊപ്പം താമസിച്ച്‌​ വരികയായിരുന്നു. കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ ആണെന്ന് പറഞ്ഞു പറ്റിച്ചും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ ആളുകളെ വിശ്വാസത്തിലെടുത്തുമാണ് ഇവര്‍ തട്ടിപ്പ്​ നടത്തിവന്നതെന്ന്​ പോലീസ് പറഞ്ഞു.

വര്‍ക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ  നിര്‍ദേശപ്രകാരം കല്ലമ്പലം ഐ.എസ്.എച്ച്‌.ഒ ഐ. ഫറോസിന്റെ  നേതൃത്വത്തില്‍ എസ്.ഐമാരായ ഗംഗ പ്രസാദ്, അനില്‍ കുമാര്‍, എ.എസ്.ഐ സുനില്‍, എസ്.സി.പി.ഒ സുരാജ്, സി.പി.ഒ കവിത, ഷീബ, സോളി മോള്‍ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ...

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശുപാർശ ; വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന്...

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് മന്ത്രി ബിന്ദു...

മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പോലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ

0
മലപ്പുറം: മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പോലീസ് ജീപ്പും...