മുക്കുപണ്ടം വെച്ച്‌ 1,20,000 രൂപ തട്ടി ; പ്രതികള്‍ പടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരവല്ലം വണ്ടിത്തടത്ത് സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ മുക്കുപണ്ടം വെച്ച്‌ 1,20,000 രൂപ തട്ടിയ കേസിലെ പ്രതികളെ പോലീസ് പിടികൂടി. പൂന്തുറ മാണിക്യം വിളാകം സ്വദേശി അബ്ദുല്‍ റഹ്മാന്‍, രണ്ടാം ഭാര്യ വള്ളക്കടവ് സ്വദേശിനി റംസി എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം 15 നാണ് പ്രതികള്‍ വണ്ടിത്തടത്തെ അപര്‍ണ്ണ ഫിനാന്‍സില്‍ നിന്ന് മുക്കുപണ്ടം വച്ച്‌ തട്ടിപ്പ് നടത്തിയത്. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ഓടെ വെള്ള മാരുതി സ്വിഫ്റ്റ് കാറിലെത്തിയ പ്രതികള്‍ സ്വര്‍ണ്ണം എന്ന വ്യാജേനെ 36 ഗ്രാം മുക്കുപണ്ടം പണയം വെച്ച്‌ 1,20,000 രൂപയുമായാണ് കടയില്‍ നിന്നും ഇറങ്ങിയത്.

പണയം വച്ച സ്വര്‍ണ്ണത്തില്‍ സംശയം തോന്നിയ സ്ഥാപന ഉടമ ഉടനെ പുറത്തിറങ്ങി കാറില്‍ കയറാന്‍ തുടങ്ങിയ പ്രതികളെ വിളിച്ചു. എന്നാല്‍, പ്രതികള്‍ കാറില്‍ കയറി വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. പ്രതികള്‍ പൂരിപ്പിച്ച്‌ നല്‍കിയ ഫോമില്‍ 9 അക്ക ഫോണ്‍ നമ്പറാണ് രേഖപ്പെടുത്തിയിരുന്നത്. സ്ഥാപനത്തില്‍ സി.സി.ടി.വി ഇല്ലാതിരുന്നതിനാല്‍ പ്രതികളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും കഴിഞ്ഞില്ല. തുടര്‍ന്ന് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ള സ്വിഫ്റ്റ്‌ കാര്‍ കേന്ദ്രീകരിച്ച്‌ സംഭവ സ്ഥലത്ത് നിന്ന് കുറച്ച്‌ മാറിയുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...