ഇളകൊള്ളൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ നടപ്പാത താല്‍ക്കാലികമായി പുനസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറു മാസക്കാലമായി തകർന്നു കിടന്നിരുന്ന പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂർ അഞ്ചാം വാർഡ് റേഷന്‍കടപ്പടി പാലം ജംഗ്ഷന്‍ നടപ്പാത താല്‍ക്കാലികമായി ഇളകൊള്ളൂർ സേവാഭാരതി പ്രവർത്തകരുടെയും, ബിജെപി പ്രവർത്തകരുടെയും നേതൃത്വത്തിൽ പുനസ്ഥാപിച്ചു. നടപ്പാതയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറും ബിജെപി മേഘല പ്രസിഡന്റുമായ വി.ശങ്കർ നിർവ്വഹിച്ചു. നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന നടപ്പാത അടിയന്തിരമായി പഞ്ചായത്ത് അധികൃതർ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രമാടം മേഘല ജനറൽ സെക്രട്ടറി ഗിരീഷ് ഗോപി, സെക്രട്ടറി അനീഷ് ഇളകൊള്ളൂർ,യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വൈശാഖ് എന്നിവര്‍ സംസാരിച്ചു. സേവാഭാരതി പ്രവർത്തകരായ ഗോകുൽ, സുരാജ്, സുനിൽ, ഹരി എന്നിവർ പ്രവർത്തന ഞങ്ങൾക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...