കോന്നിയുടെ ഓർമകളിൽ നിറഞ്ഞ് ഇമ്പാല ഹോട്ടൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇന്ന് കോന്നിയിൽ ഹോട്ടലുകളും ലഘു ഭക്ഷണ ശാലകളും ഏറെയുണ്ടെങ്കിലും 1970കളിൽ കോന്നിയുടെ മുഖമുദ്രയായിരുന്നു കോന്നി നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന ഇമ്പാല ഹോട്ടൽ. 1970 മുതൽ 80 വരെ കോന്നിയിൽ പ്രവർത്തിച്ചിരുന്ന ഈ ഹോട്ടലിൽ രാഷ്ട്രീയ പ്രമുഖരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും സ്ഥിരം സന്ദർശനമാണ് കോന്നിയിലെ മറ്റ് ഹോട്ടലുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കിയിരുന്നത്. ഇതിനാൽ തന്നെ ഇമ്പാല ഹോട്ടലിന് കോന്നിയിലെ എ ക്ലാസ് ഹോട്ടൽ എന്ന സ്ഥാനം ജനങ്ങളുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. പി കെ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.

ഹോട്ടലിന് ഉള്ളിലേക്ക് കടക്കുവാൻ ധരിച്ചിരിക്കുന്ന വസ്ത്രം പ്രധാന ഘടകം ആയിരുന്നു. കോന്നി പഞ്ചായത്ത്‌, നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ചർച്ചകൾ കൊടുംപിരി കൊണ്ടിരുന്നതും ഈ ഹോട്ടലിൽ ആണ്. സി പി ഐയുടെ ആദ്യകാല നേതാക്കൾ ആയ സി കെ സാലി, ആർ രവീന്ദ്രൻ, വിലങ്ങുപാറ സുകുമാരൻ, കേരള കോൺഗ്രസ് നേതാക്കളായ ജോസഫ് ജോർജ്ജ് വടക്കേടം, ആർ എസ് നായർ കോന്നിയൂർ എന്നിവരും കെ പി സി സി അംഗമായിരുന്ന കോന്നിയൂർ വരദരാജൻ മുതൽ ഒമ്നി ഈപ്പൻ വരെ ഉള്ളവരും ഈ ഹോട്ടലിൽ പ്രധാന സന്ദർശകർ ആയിരുന്നു. അന്ന് കോന്നിയിലെ ഡി എഫ് ഒ മുതൽ പോലീസ് ഉദ്യോഗസ്ഥർ വരെയും ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തും.

മൂഴിയാർ – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിൽ ആഹാരം കഴിക്കാൻ നിർത്തുന്ന ഒരേ ഒരു ഹോട്ടൽ എന്ന പ്രത്യേകതയും ഹോട്ടൽ ഇമ്പാലക്ക് എന്നും സ്വന്തമാണ്. കോന്നിയിൽ തണ്ണിത്തോടും കൊക്കാത്തോടും അടക്കമുള്ള മലയോര മേഖലയിലുള്ളവർ കിലോമീറ്ററുകൾ കാൽ നടയായി നടന്ന് കോന്നിയിൽ എത്തി കോന്നി നാരായണ പുരം ചന്തയിൽ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്ത ശേഷം ഈ ഹോട്ടലിൽ എത്തി വയർ നിറയെ ഭക്ഷണവും കഴിച്ച് മടങ്ങുന്ന കാഴ്ച കോന്നിയിലെ പഴയ തലമുറ എന്നും ഓർക്കുന്നുണ്ട്. റോഡ് വികസനവുമായി ബന്ധപെട്ട് ഹോട്ടൽ പൊളിച്ചുമാറ്റപ്പെട്ടതോടെ ഈ ഹോട്ടൽ കോന്നിക്കാർക്ക് ഓർമ്മയായി മാറുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...