സിപിഎം റാന്നി ഏരിയാ കമ്മറ്റിയിൽ ചേരിതിരിഞ്ഞ് വാക്ക് പോര്

For full experience, Download our mobile application:
Get it on Google Play

റാന്നി : സിപിഎം റാന്നി ഏരിയാ കമ്മറ്റിയിൽ ചേരിതിരിഞ്ഞ് വാക്ക് പോര്. സിപിഎം റാന്നി ലോക്കൽ കമ്മറ്റി സെക്രട്ടറിയെ അകാരണമായി നീക്കിയത് ചോദ്യം ചെയ്തതോടെ ബഹളം ഉടലെടുക്കുന്നത്. ഇരുപക്ഷവും എഴുന്നേറ്റ് നിന്ന് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയതോടെ ഏരിയാ സെക്രട്ടറി നിസ്സഹായനായി. റാന്നി ലോക്കൽ സെക്രട്ടറി ബിനോയ് കുര്യാക്കോസിനെ പ്രത്യേക കാരണമൊന്നുമില്ലാതെ മാറ്റിയതിന് പിന്നിൽ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ വ്യക്തിതാല്പര്യമാണന്ന് ഒരുവിഭാഗം ഉന്നയിച്ചു. എന്നാൽ ഇത് അംഗീകരിക്കുവാൻ മറുപക്ഷം തയ്യാറായില്ല പകരം മറ്റ് ചില വാദങ്ങൾ ഉന്നയിച്ചതോടെ ഏരിയാ കമ്മറ്റിയിൽ കോലാഹലമായി. ബഹളം കേട്ട് വഴിയാത്രക്കാരും നാട്ടുകാരും കൂടി.

ലോക്കൽ കമ്മറ്റിയിലും സമാനമായ കോലാഹലങ്ങളാണ് ഈ വിഷയത്തിൽ ഉണ്ടായത്. കോവിഡ് കാലത്തെയും പ്രളയകാലത്തെയും പഞ്ചായത്തിൽ നടന്ന വൻ ക്രമക്കേടുകൾ പുറത്ത് വരുന്നതിന് തടയിടാനുള്ള ചടുലനീക്കമാണ് ജില്ലാ സെക്രട്ടറി ഇത്തരമൊരു നീക്കം നടത്തിയതിന് പിന്നിലെന്നാണ് ആക്ഷേപം. ഇതിനെതിരെ ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നൽകുമെന്നാണറിയുന്നത്. റാന്നിയിലെ ചില മുതിർന്ന സിപിഎം നേതാക്കൾ പാറമടകളിൽ നിന്ന് മാസപ്പടി വാങ്ങുന്നതായും . പണ സമ്പാദനത്തിനായി എന്ത് വ്യത്തി കേടും കാട്ടുന്നതായും ബിനോയ് കുര്യാക്കോസിനെ അനുകൂലിക്കുന്നവരുടെ പക്ഷം. നല്ല നിലയിൽ പാർട്ടിയെ നയിച്ചയാളെ നീക്കി പ്രവർത്തന മികവുള്ള പലരെയും ഒഴിവാക്കി പഞ്ചായത്തിന്റെ വാഹന ഡ്രൈവറെ സെക്രട്ടറിയാക്കി വെച്ചത് ചിലവിലപേശലിൽ വീണാണെന്നും ആരോപണമുയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...