ഡോണാള്‍ഡ് ട്രംപിനെതിരെയുളള ഇംപീച്ച്മെന്റ് പ്രമേയം പാസായി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുളള ഇംപീച്ച്മെന്റ് പ്രമേയം പാസായി. കാപിറ്റോള്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് പാസാക്കിയത്. അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടു വന്നത്. ട്രംപിനെതിരെയുളള പ്രമേയം 205 ന് എതിരെ 233 വോട്ടിനാണ് സഭയില്‍ പാസായത്. ഇതോടെ രണ്ട് തവണ ഇംപീച്ച്മെന്റിനു വിധേയമാവുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി ട്രംപ് മാറി.

അധികാര ദുര്‍വിനിയോഗം, യുഎസ് കേണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. ട്രംപിനെ നീക്കം ചെയ്യുന്നതിന് ഇരുപത്തിയഞ്ചാം ഭേദഗതി പ്രയോഗിക്കില്ലെന്ന് മൈക്ക് പെൻസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഭ ഇക്കാര്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

ജനുവരി ആറാം തീയതി ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ ഹില്ലില്‍ നടത്തിയ അതിക്രമത്തിന്റെ പേരിലാണ് പ്രസിഡന്റിനെതിരായ പ്രമേയം. കാപിറ്റോള്‍ ഹില്‍ ആക്രമണത്തിന് ട്രംപ് ആഹ്വാനം നല്‍കിയെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ഇതോടെ അമേരിക്കൻ പ്രസിഡന്റുമാരിൽ ഇംപീച്ച്‌മെന്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. മുൻപ് അമേരിക്കയുടെ 17-ാംമത് പ്രസിഡന്റായിരുന്ന ആൻഡ്രൂസ് ജോൺസണും ബിൽക്ലിന്റനും ഇംപീച്ച്‌മെന്റിന് വിധേയരായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...