റബ്ബർ വില : ഒന്നര മാസത്തിനിടെ 15 രൂപയുടെ ഇടിവ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കഴിഞ്ഞ ഒന്നരമാസത്തിനിടെ റബ്ബർ വിലയിൽ 15 രൂപയുടെ ഇടിവ്‌. ആർ.എസ്‌.എസ്‌-4 റബ്ബർവില 150 രൂപയായി. അന്താരാഷ്‌ട്ര മാർക്കറ്റിലെ വിലയിടിവും ഉത്‌പാദനത്തിലെ വർധനയുമാണ്‌ ഇപ്പോൾ മാർക്കറ്റിൽ പ്രതിഫലിച്ചിരിക്കുന്നത്‌. കഴിഞ്ഞ ഡിസംബർ ആദ്യം റബ്ബർവില 165 രൂപയായി ഉയർന്നിരുന്നു. റബ്ബറിന്റെ അന്താരാഷ്‌ട്ര വിലയിൽ 28 രൂപയോളം ഇടിവുണ്ട്‌. 186.9 രൂപയായിരുന്നു കഴിഞ്ഞ മാസം ആദ്യം ബാങ്കോക്ക്‌ മാർക്കറ്റിലെ വില. ഇപ്പോൾ അത്‌ 158 രൂപയിലെത്തി. ആഭ്യന്തര മാർക്കറ്റിലെ വിലയിടിവിന്‌ ഇതും കാരണമായി.
ഇപ്പോൾ റബ്ബർ ഉത്‌പാദനം ഉയർന്നുനിൽക്കുന്ന സമയമാണ്‌.

നവംബറിൽ 87,000 ടൺ ആയിരുന്നു ഉത്‌പാദനം. ഡിസംബറിൽ ഉത്‌പാദനം ഒരുലക്ഷം ടൺ എങ്കിലുമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. റബ്ബർ ഇറക്കുമതി കഴിഞ്ഞ നാലുമാസമായി ഉയരുന്നതും ആഭ്യന്തരവിപണിക്ക്‌ തിരിച്ചടിയായി. 30,000 ടണ്ണിനുമേലാണ്‌ കഴിഞ്ഞ നാലുമാസമായി റബ്ബർ ഇറക്കുമതി. വിലയിടിവ്‌ മൂലം ഇടത്തരം കർഷകരാണ്‌ ദുരിതമനുഭവിക്കുന്നത്‌. റബ്ബർ കർഷകർക്ക്‌ സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതിയുടെ പരിധി കിലോയ്ക്ക്‌ 200 രൂപയാക്കണമെന്നാവശ്യപ്പെട്ട്‌ റബ്ബർ ഡീലേഴ്‌സ്‌ ഫെഡറേഷൻ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...