മാനസിക ആരോഗ്യം മെച്ചപ്പെടുത്തു… സന്തോഷത്തോടെ ജീവിക്കു

For full experience, Download our mobile application:
Get it on Google Play

എന്തുകൊണ്ടാണ് മനുഷ്യൻ ആത്മഹത്യ കുറിച്ച് ചിന്തിക്കുന്നതെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നവർ മാത്രമല്ല ചെറിയ കുട്ടികൾ പോലും ആത്മഹത്യ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ വിപത്തിനെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തിൻ്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാത്തതും തിരിച്ചറിയാത്തതുമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്ന് സദ്ഗുരു പറയുന്നു. സ്വയം എങ്ങനെ സന്തോഷിപ്പിക്കണം അല്ലെങ്കിൽ നല്ല രീതിയിൽ വയ്ക്കണമെന്ന് പലർക്കും അറിയില്ല. ഭാഗികമായൊരു ശക്തിയാണ് നമ്മളെ സന്തോഷിപ്പിക്കേണ്ടത് എന്ന ചിന്തയാണ് തെറ്റ്. മനസിനെ ആരോഗ്യത്തെ വയ്ക്കാൻ നമ്മുക്കുള്ളിൽ തന്നെ പരിഹാര മാർഗങ്ങളുണ്ടെന്നാണ് സദ്ഗുരു പറയുന്നത്.

മനുഷ്യ മനസിൻ്റെ ഒരു വിധ പ്രശ്നങ്ങളെയെല്ലാം മാറ്റാൻ യോഗയ്ക്ക് കഴിയും. മനുഷ്യനെ അഭിസംബോധന ചെയ്യാനുള്ള ഒരു പ്രധാന മാർഗമാണ് ക്ലാസിക്കൽ യോഗ. പക്ഷെ യോഗ മാത്രം കൊണ്ട് എല്ലാവർക്കും ഇത്തരത്തിലേക്ക് എത്താൻ സാധിക്കില്ലെന്നും സദ്ഗുരു പറയുന്നു. അതുകൊണ്ട് തന്നെ മനസിന് ഇഷ്ടപ്പെടുന്ന തരത്തിലുള്ള മറ്റ് ചില ക്ലാസിക്കൽ കലകളെയും ഉൾപ്പെടുത്തിയുള്ള യോഗയൊണ് പ്രോത്സാപ്പിക്കേണ്ടതെന്നും സദ്ഗുരു പറയുന്നു. ഉദ്ദാഹരണത്തിന് ക്ലാസിക്കൽ നൃത്തം, ക്ലാസിക്കൽ ഗാനം, മാർഷൽ ആർട്സ്. ഉദ്ദാഹരണത്തിന് കളരി എന്നിവയെല്ലാം ചേർത്തൊരു ക്ലാസിക്കൽ യോഗയാണ് മനസിൻ്റെ ആരോഗ്യത്തിനായി ഉപയോഗിക്കാം.

മറ്റ് രോ​ഗാവസ്ഥകളെ പോലെ മാനസികാരോ​ഗ്യത്തിൻ്റെ പ്രാധാന്യവും വളരെയധികം വർധിച്ച് വരുന്ന ഒരു കാലഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്. ചെറിയ പ്രശ്നങ്ങളിൽ പോലും മാനസികമായി തളർന്ന് പോകുന്ന ഒരു തലമുറയാണ് ചുറ്റുമുള്ളത്. മറ്റുള്ളവരിൽ നിന്ന് മറച്ച് വയ്ക്കേണ്ടതല്ല മാനസികാരോ​ഗ്യ പ്രശ്നങ്ങൾ. പലപ്പോഴും ചുറ്റുമുള്ളവരെ പേടിച്ച് പലരും ഇത് മറച്ച് വയ്ക്കാറുണ്ട്. എന്നാൽ ഇത് കൃത്യസമയത്ത് ചികിത്സ കിട്ടേണ്ട അവസ്ഥയാണിത്. മനസിൻ്റെ ചെറിയ മാറ്റങ്ങളോ താളപ്പിഴകളോ പോലും പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...