മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. വിദഗ്‌ധ ചികിത്സക്കായി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ കുടുംബം ഇന്ന് അന്തിമ തീരുമാനം എടുക്കും. എഐസിസി നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ ബെന്നി ബഹനാൻ എംപി നിംസ് ആശുപത്രിയിൽ എത്തി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

അർബുദ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സ ബംഗളൂരുവിൽ തന്നെ നൽകിയാൽ മതിയെന്ന തീരുമാനത്തിലാണ് കുടുംബം. നിംസ് ആശുപത്രിയിലെ ചികിത്സ പൂർത്തിയായതായും നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ മഞ്ജു തമ്പി അറിയിച്ചു. നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില പൂർവ്വസ്ഥിതിയിലായെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

ഇന്നലെ വൈകിട്ട് സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡ് അംഗങ്ങൾ ഉമ്മൻചാണ്ടിയെ പരിശോധിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാൽ തുടർ ചികിത്സക്ക് അദ്ദേഹത്തിന്‍റെയും കുടുംബാംഗങ്ങളുടേയും താത്പര്യമനുസരിച്ചുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിൽ തടസ്സമില്ലെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചിരിക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...