ഗൂഢാലോചനയെ കുറിച്ച്‌ അറിഞ്ഞിരുന്നു, തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടക്കമുളളവരെന്ന് ഇമ്രാന്‍ ഖാന്‍

For full experience, Download our mobile application:
Get it on Google Play

ലാഹോര്‍ : റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കവെ ആശുപത്രിക്കിടക്കയില്‍നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍. തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടക്കമുളളവരെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

വധഗൂഢാലോചനയെ കുറിച്ച്‌ തനിക്ക് അറിവുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ആഭ്യന്തരമന്ത്രി റാണാ സനാവുള്ള, ആര്‍മി മേജര്‍ ജനറല്‍ ഫൈസല്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. മത തീവ്രവാദത്തിന്‍റെ തിരക്കഥ ഉപയോഗിച്ച്‌ വസീറാബാദ് പട്ടണത്തില്‍ തനിക്കെതിരെ നടന്ന കൊലപാതക ശ്രമത്തില്‍ നാല് വെടിയുണ്ടകള്‍ തന്‍റെ മേല്‍ പതിച്ചു. വസീറാബാദിലോ ഗുജറാത്തിലോ വെച്ച്‌ അവര്‍ തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് താന്‍ തലേ ദിവസം തന്നെ അറിഞ്ഞിരുന്നുന്നതായി ഇമ്രാന്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...