പാകിസ്താനിൽ കാര്യങ്ങൾ കൈവിടുന്നു ; ഇമ്രാൻ ഖാൻ അനുകൂലികളുടെ വൻ പ്രതിഷേധത്തിന് പിന്നാലെ അടിയന്തരാവസ്ഥ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുയായികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുകയും മേഖലയിൽ സായുധ സംഘങ്ങൾ ആക്രമണം അഴിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഭരണത്തില്‍ ഫെഡറല്‍ സര്‍ക്കാരിന് വിപുലമായ അധികാരങ്ങള്‍ ലഭിക്കും.

നിയമവാഴ്ചയും ക്രമസമാധാനവും തകരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത് കണക്കിലെടുത്താണ് തീരുമാനമെന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഓഫീസ് അറിയിച്ചു. ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിക്ക് പ്രബലമായ പിന്തുണയുള്ള പ്രദേശമാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ.ഇമ്രാന്‍ ഖാന്റെ മോചനവും അദ്ദേഹത്തിന് സ്വന്തം ഡോക്ടര്‍മാരുടെ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ച് ഒരാഴ്ചയായി തെഹ്‌രീക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിവരികയാണ്.

ഒക്ടോബര്‍ നാലിന് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. 2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെതിരെ അഴിമതി ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇമ്രാന്‍ ഖാനും അഭിഭാഷക സംഘവും ആരോപിക്കുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർപ്പാപ്പയുടെ ശ്വാസകോശത്തിൽ മുഴ; അടിയന്തര ശസ്ത്രക്രിയക്ക് സാധ്യതയെന്ന് വത്തിക്കാൻ വൃത്തങ്ങൾ

0
വത്തിക്കാൻ: ശ്വാസകോശത്തിലെ മുഴ നീക്കാനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണ്ടി...

നെടുമ്പാശ്ശേരി അപകടത്തിൽ കർശന നടപടി വേണം ; ഉമാ തോമസ് എം.എൽ.എ

0
കൊച്ചി: നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര എംഎല്‍എ...

ഓടുന്ന വാഹനത്തിൽ ഡൽഹി പോലീസ് നടത്തിയ മർദനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ എ റഹീം...

0
ഡൽഹി: ഓടുന്ന വാഹനത്തിൽ ഡൽഹി പോലീസ് നടത്തിയ മർദനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്...

​”ഇടിവള കൊണ്ട് അടിച്ചു, തെറിവിളിച്ചു”; പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി എസ്എഫ്ഐ

0
പാലക്കാട്: ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെ മദ്യപിച്ചുവന്ന...