കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ യാത്രക്കാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ യാത്രക്കാരെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. ബെം​ഗളൂരുവിൽനിന്ന് അഞ്ചുപേരുമായി കണ്ണൂർ ഭാ​ഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാ‍ർ യാത്രികരായ കണ്ണൂർ സ്വദേശി ഷാൻ, റിസ്‍വാൻ, ഉത്ത‍ർ പ്രദേശ് സ്വദേശി പരം ഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ശേഷം കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കണ്ണൂർ – മട്ടന്നൂർ അന്തർസംസ്ഥാനപാതയിലാണ് അപകടമുണ്ടായത്.

ചാലോട് ഭാ​ഗത്തുനിന്ന് ഇറക്കം ഇറങ്ങിവന്ന കാ‍ർ‌ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷാനിൻ്റെ ബന്ധുവിൻ്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽനിന്ന് സുഹൃത്തുക്കളുമായി വരുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. കണ്ണൂരിൽ എത്തുന്നതിന് അരമണിക്കൂർ മുമ്പായിരുന്നു സംഭവം. മുൻസീറ്റിൽ ഉണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ മറ്റു യാത്രക്കാരെ ഫയർ ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...