വി.ബി.എസ്.എ ബില്ലിനെതിരെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം കൂടുതൽ കേന്ദ്രസർക്കാരിന്റെ കീഴിലാക്കുമെന്ന വിമർശനമുയരുന്ന വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ (വി.ബി.എസ്.എ.) ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പം എൻ.ഡി.എ. ഭരണത്തിലുള്ള ചില സംസ്ഥാനങ്ങളും ആശങ്ക അറിയിച്ചതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവിലെ നിയന്ത്രണ സംവിധാനത്തിൽ സമഗ്രമായ മാറ്റമാണ് ബിൽ നിർദേശിക്കുന്നത്. നിലവിലുള്ള യു.ജി.സി., എ.ഐ.സി.ടി.ഇ., എൻ.സി.ടി.ഇ. തുടങ്ങിയ സ്ഥാപനങ്ങൾക്ക് പകരമായി വി.ബി.എസ്.എ. എന്ന ഏക നിയന്ത്രണസംവിധാനം കൊണ്ടുവരാനാണ് ലക്ഷ്യം.

എന്നാൽ നിലവിലെ സ്ഥാപനങ്ങൾ അവസാനിപ്പിച്ച് പുതിയ സംവിധാനത്തിലേക്ക് മാറുന്ന പ്രക്രിയ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന വിമർശനവും ഉയരുന്നു. പുതിയ നിയമം സംസ്ഥാന സർക്കാരുകളുടെ സർവകലാശാലകളിലെ നിയന്ത്രണാധികാരം ഗണ്യമായി കുറയ്ക്കുകയും മുഴുവൻ നിയന്ത്രണവും കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും ചെയ്യുമെന്നാണ് എതിർപ്പുകാർ ആരോപിക്കുന്നത്. ഇതിലൂടെ സർവകലാശാലകളുടെ സ്വയംഭരണവും ഫെഡറൽ സംവിധാനവും ദുർബലമാകുമെന്ന ആശങ്കയും വിവിധ സംസ്ഥാനങ്ങൾ പങ്കുവെക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...