അനഘയുടെ മരണത്തിൽ ഭർത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ മരണത്തിൽ ഭർത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം. ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശനാണ് അന്വേഷിക്കുന്നത്. അനഘയെ ഇക്കഴിഞ്ഞ വ്യാഴാ‌ഴ്‌ചയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. ഈ മരണത്തിനു കാരണം അനഘയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ആണെന്നാണ് അനഘയുടെ കുടുംബത്തിന്‍റെ ആരോപണം. അസ്വാഭാവിക മരണത്തിന് എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ചേവായൂര്‍ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. അനഘയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് നിലവിലെ അന്വേഷണം.

ആത്മഹത്യാ പ്രേരണാക്കുറ്റം, മാനസികവും ശാരീരവുമായ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ കുടുംബത്തിനുമെതിരെ കേസെടുത്തത്. 2020 മാര്‍ച്ച് 25നാണ് അനഘയും ശ്രീജേഷും വിവാഹിതരായത്. മകളുമായി സംസാരിക്കാൻ അനുവദിക്കാറില്ലെന്നും പ്രസവം ഉള്‍പ്പടെ അറിയിച്ചില്ലെന്നും കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇത്തരം പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെയാണ് അനഘ ആത്മഹത്യ ചെയ്തതെന്നും അനഘയുടെ അമ്മ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...