സൗരോർജ തൂക്ക് വേലി തകർത്തതിൽ ജനകീയ പ്രതിഷേധ മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പീരുമേട് : സൗരോർജ തൂക്ക് വേലി സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ഇക്കോ ഡെവലപ്മെന്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി. വള്ളക്കടവിൽ കഴിഞ്ഞ കുറെക്കാലങ്ങളായി വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതിൻ്റെ ഭാഗമായി നിരവധി പ്രതിഷേധങ്ങളും നടന്നിരുന്നു. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പുമായി സഹകരിച്ച് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം 39 ലക്ഷം രൂപ അനുവദിച്ചു. അതിൻ്റെ ഭാഗമായാണ് 4.6 കിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്ക് വേലി നിർമാണം ആരംഭിച്ച് പൂർത്തികരിച്ചത്.

തൂക്ക് വേലി നിർമാണ ഘട്ടത്തിലും സാമൂഹിക വിരുദ്ധർ ഇത് നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പിന്നീട് നിർമാണം പൂർത്തിയാക്കി കഴിഞ്ഞ് പലയിടങ്ങളിലും തൂക്ക് വേലി നശിപ്പിച്ചിരുന്നു. വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ ചിത്രം പതിഞ്ഞെങ്കിലും വ്യക്തമായില്ല. വിശദവിവരങ്ങൾ കാട്ടി വള്ളക്കടവ് റെയ്ഞ്ച് ഓഫീസർ അരുൺ കെ. നായർ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്താൻ സ്ഥലത്തെത്തിയപ്പോൾ സംഭവ സ്ഥലം കുമളി പോലീസിൻ്റെ അധീനതയിലാണെന്ന് പറഞ്ഞ് അവരും തിരികെ പോയി. അന്വേഷണം വൈകുന്നെന്നും സാമൂഹിക വിരുദ്ധർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അമ്പലപ്പടിയിൽ നിന്ന് വള്ളക്കടവിലേയ്ക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

അമ്പലപ്പടിയിൽ നിന്ന് ആരംഭിച്ച ജനകീയ മാർച്ച് വള്ളക്കടവ് ജമാഅത്ത് ഇമാം എ.അബ്ദുൾസലാം മൗലവി ഉദ്ഘാടനം ചെയ്തു. തുടർന്ന് വള്ളക്കടവിൽ ജനകീയ മാർച്ച് സമാപിച്ചു. തുടർന്ന് നടന്ന സമാപന യോഗത്തിൽ പഞ്ചായത്തംഗം ഷീലാ കുളത്തിങ്കൽ അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിഎം നൗഷാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻമ്മാക്കൽ, എ.വി മാത്യു, ബിജോയ് തോമസ്, എ.ഡി രാധാകൃഷ്ണൻ, ഇ.ഡി.സി ചെയർമാൻമാരായ എം. മുഹമ്മദ്, ബോബി, കെ ഉലഹന്നാൻ, മുരളി നടുവത്ത്ശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ ബിരുദധാരികളെക്കുറിച്ചുള്ള പരാമർശം വളച്ചൊടിക്കപ്പെട്ടു ; പാറ്റ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

0
ന്യൂഡല്‍ഹി: പാറ്റ പരാമര്‍ശത്തില്‍ തൻ്റെ വാക്കുകള്‍ തെറ്റായി ദുരുദ്ദേശത്തോടെ ഉപയോഗിച്ചുവെന്നും രാജ്യത്തെ...

റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
ഇടുക്കി: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി...

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....