പൊതുമുതൽ നശിപ്പിച്ചാൽ പിഴ വിപണിമൂല്യം, ജാമ്യംനൽകുമ്പോൾ തുക കെട്ടിവെപ്പിക്കണം ; നിയമ കമ്മിഷൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ അതിന്റെ വിപണിമൂല്യത്തിന് തുല്യമായ തുകതന്നെ പിഴയായി ചുമത്തണമെന്ന് നിയമകമ്മിഷൻ ശുപാർശചെയ്തു. കുറ്റം ചെയ്തവർക്കും അതിന് ആഹ്വാനംചെയ്തവർക്കും ഒരേശിക്ഷതന്നെ നൽകണം. ഇത്തരം കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ, നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ വിപണിമൂല്യം കോടതിയിൽ കെട്ടിവെക്കാൻ നിബന്ധനവെക്കണം. മൂല്യം കണക്കാക്കാൻ സാധിക്കാത്ത വസ്തുവാണെങ്കിൽ കേസിന്റെ സാഹചര്യം പരിഗണിച്ച് കോടതി മൂല്യം നിശ്ചയിക്കണമെന്നും കമ്മിഷൻ ശുപാർശചെയ്തു.

കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ 22-ാം നിയമ കമ്മിഷന്റെ 284-ാം റിപ്പോർട്ടിലാണ് 1984-ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിൽ ഭേദഗതികൾ വേണമെന്ന് ശുപാർശചെയ്യുന്നത്. ഏതെങ്കിലും സംഘടന ആഹ്വാനംചെയ്ത പ്രതിഷേധമോ ഹർത്താലോ ബന്ദോ നടത്തുമ്പോഴാണ് പൊതുമുതൽ നശിപ്പിക്കപ്പെട്ടതെങ്കിൽ അതിന്റെ ഭാരവാഹികളെയും കുറ്റക്കാരാക്കണമെന്നും വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...

49 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ പ്രകാശനം ചെയ്തു

0
തിരുവനന്തപുരം : കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന...

മാറ്റി നല്കിയ ടി.വിക്കും തകരാർ : സോണി കമ്പനി 42,900 രൂപ നല്‍കുവാന്‍ വിധി

0
തൃശ്ശൂര്‍ : മാറ്റി നൽകിയ ടി.വിക്കും തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത...