ഏലപ്പാറയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നു ; പരാതിയുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഇടുക്കി ഏലപ്പാറക്ക് സമീപം കൊച്ചു കരിന്തരുവി ഭാഗത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാരുടെ പരാതി. റോഡരികിൽ രാത്രിയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ ബാറ്ററിയും മറ്റ് പാർട്സുകളും മോഷണം പോകുന്നത് ഇവിടെ പതിവായിരിക്കുകയാണ്.
ഇടുക്കിയിലെ കൊച്ചുകരിന്തരുവി – പുല്ലാട്ടുപടി പാലം തകർന്നതോടെ വർഷങ്ങളായി അതുവഴി വാഹനങ്ങൾ കടത്തി വിടുന്നില്ല. അതിനാൽ പ്രദേശവാസികൾ റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ട ശേഷം കാൽനടയായാണ് രാത്രികാലങ്ങളിൽ വീട്ടിലേക്ക് പോകുന്നത്. രാവിലെ വാഹനം എടുക്കാൻ എത്തുമ്പോഴായിരിക്കും ബാറ്ററിയും പാർട്സുമൊക്കെ നഷ്ടപ്പെട്ട വിവരം അറിയുക.

കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ നല്ലാഞ്ചി വിള വീട്ടിൽ ജയ്മോൻറെ ഇരുചക്ര വാഹനത്തിൻറെ ബാറ്ററിയും മറ്റും മോഷ്ടാക്കൾ അപഹരിച്ചു. നേരത്തെയും പലർക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായ മോഷണം സമബന്ധിച്ച് നിരവധി പരാതികൾ പോലീസിന് നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും ഉടമകൾ പരാതിപ്പെടുന്നുണ്ട്. പീരുമേട് – വാഗമൺ- ഉപ്പുതറ എന്നീ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണ് ഈ സ്ഥലം. രാത്രികാലങ്ങളിൽ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...