തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരാൻ ഖാദർ കമ്മിറ്റി ശുപാർശ. 12-ാം ക്ലാസ് കഴിയുന്ന വിദ്യാർഥി ഭരണഘടനപ്രകാരം വോട്ടവകാശമുള്ള പൗരനാവുമെന്നതിനാൽ ജീവിക്കുന്ന സമൂഹത്തിലെ എല്ലാവിധ ചലനങ്ങളിലും പങ്കെടുക്കാനുള്ള പരിശീലനം കൂടിയാണ് വിദ്യാഭ്യാസമെന്നും സമിതി നിരീക്ഷിച്ചു. ഇതിന് കൃത്യമായ മാർഗരേഖ തയ്യാറാക്കിനൽകണം. സാമൂഹികസംവാദവും വേണം. ഇതെല്ലാം നീതിന്യായസംവിധാനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും വിദ്യാർഥിരാഷ്ട്രീയം നിരോധിച്ച കോടതിവിധി പരാമർശിച്ച് ഖാദർ കമ്മിറ്റി അഭിപ്രായപ്പെട്ടു. 2003-ലാണ് വിദ്യാർഥിരാഷ്ട്രീയത്തിനുള്ള അനുമതി നിഷേധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. ലഹരി ഉപയോഗം, മദ്യാസക്തി എന്നിവ കൂടുന്നതും ജാതി-മതാടിസ്ഥാനത്തിലുള്ള വേർതിരിവുകൾ കണ്ടുവരുന്നതിനാലുമാണ് സൃഷ്ടിപരമായ ആശയാടിസ്ഥാനത്തിലുള്ള സംഘംചേരൽ ഫലപ്രദമായി നടപ്പാക്കാൻ വിദ്യാർഥിരാഷ്ട്രീയം അനുവദിക്കണമെന്ന നിർദേശം. റിപ്പോർട്ട് മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിച്ചതിനാൽ വിദ്യാർഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരാൻ സർക്കാരിനാവും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























