കണ്ണൂര്‍ : കണ്ണൂരില്‍ മോഷ്ടാവിന്റെ എടിഎം കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ ഇ എൻ ശ്രീകാന്താണ് മോഷ്ടാവിന്റെ എടിഎമ്മില്‍ നിന്ന് അൻപതിനായിരം രൂപ കവർന്നത്.
അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ശ്രീകാന്തിനെ സസ്പെന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറൽ എസ്പി അറിയിച്ചു. ശ്രീകാന്തിനെതിരെ മോഷണത്തിന് കേസെടുത്തെന്നും എസ്പി പറഞ്ഞു. സംഭവത്തില്‍ റൂറൽ എസ്പിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.