കവിയൂർ : പഞ്ചായത്തിൽ കളിക്കളത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പണികൾ അവസാനഘട്ടത്തിലേക്ക്. മൈതാനത്തിന് ചുറ്റിലും നെറ്റടിക്കുന്ന പണികളാണ് ഇനി നടക്കാനുള്ളത്. അതിനായി ഇരുമ്പുപൈപ്പുകൾ നാട്ടുന്ന പ്രവൃത്തികൾ നടന്നുവരുന്നു. പി.ടി. ഉഷ എം.പി. അനുവദിച്ചുനൽകിയ 25 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നവീകരണം. നിലവിലുള്ള മൈതാനത്തിൽ ആധുനികരീതിയിലുള്ള ടർഫ് ലക്ഷ്യമാക്കിയുള്ള പണികളാണ് ആദ്യഘട്ടമായി നടത്തുന്നത്. ഇവിടുത്തെ പെളിഞ്ഞുകിടക്കുന്ന ഇടങ്ങളിലെ ചുറ്റമതിൽ കെട്ടി സംരക്ഷിക്കുക, ഇരുമ്പുപൈപ്പുകൾ നാട്ടി മൂന്നാൾ പൊക്കത്തിൽ കമ്പിവലയിടുക, ഗോൾപോസ്റ്റുകൾ നിർമിക്കുക, കുണ്ടും കുഴിയുമായിക്കിടക്കുന്ന മൈതാനം നിരപ്പാക്കുക തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ ടർഫിന്റെ പ്രവൃത്തികളാകും നടത്തുക. ഇതിനായി പി.ടി. ഉഷ എം.പി.യെ കൂടാതെ ജില്ലയുടെ എം.പി.യായ ആന്റോ ആന്റണിയുടെ ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























