കൊച്ചിയിൽ 15-കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു : ഏഴ് അസം സ്വദേശികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കാക്കനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴ് അസം സ്വദേശികൾ പോലീസ് പിടിയിലായി. അസം സ്വദേശിയായ 15 വയസ്സുകാരിയാണ് ഈ ക്രൂരമായ അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ഏപ്രിൽ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളെ പരിചയപ്പെടുത്താം എന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കാക്കനാടുള്ള ഒരു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കിയ ശേഷം പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

സംഭവ ശേഷം പീഡനവിവരം പെൺകുട്ടി തന്റെ മാതാവിനോട് വെളിപ്പെടുത്തി. ഇതിനെത്തുടർന്ന് പ്രതികൾ പെൺകുട്ടിയെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയും പെൺകുട്ടിയുടെ മോശമായ മാനസികാവസ്ഥയും പരിഗണിച്ച് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഏഴ് പ്രതികളും വലയിലായത്. ഇവരിൽ രണ്ടുപേരെ കൊച്ചിയിൽ നിന്നും, ഒളിവിൽ പോയ ബാക്കി പ്രതികളെ അസമിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. അസമിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് രാവിലെ കൊച്ചിയിൽ എത്തിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...