കൊച്ചിയില്‍ മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ച കേസില്‍ അഞ്ചു യുവാക്കള്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ചു യുവാക്കള്‍ കസ്റ്റഡിയില്‍. മദ്യപിച്ച് ബഹളമുണ്ടാക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് എത്തിയ പോലീസ് സംഘത്തിനു നേരെ ഇന്ന് പുലര്‍ച്ചെയായിരുന്നു യുവാക്കളുടെ ആക്രോശം. യുവാക്കളുടെ ആക്രമണത്തില്‍ കൈവിരലിന് പരിക്കേറ്റെന്ന പരാതിയുമായി സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്എച്ച്ഒ ആശുപത്രിയില്‍ ചികില്‍സ തേടി. കണ്‍ട്രോള്‍ റൂമിലേക്കെത്തിയ പരാതി അന്വേഷിക്കാന്‍ ചെന്ന പോലീസ് സംഘത്തോടാണ് ചെറുപ്പക്കാര്‍ ഈ വിധം രോഷം പ്രകടിപ്പിക്കുന്നത്. ഇടപ്പളളിയ്ക്കടുത്ത് മരോട്ടിച്ചോട് ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ഇടപ്പളളിയിലെ മാളില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നവരാണ് അഞ്ചു പേരും. മാളില്‍ ഉണ്ടായ തൊഴില്‍ പ്രശ്നത്തില്‍ പോലും പോലീസ് ഇടപെട്ടില്ലെന്നു വരെ പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരോടുളള തട്ടിക്കയറ്റം. വാക്കേറ്റത്തിനു പിന്നാലെ യുവാക്കള്‍ കല്ലേറ് വരെ നടത്തിയെന്നും കൂടുതല്‍ സേനയെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് യുവാക്കളെ കീഴ്പ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ബലപ്രയോഗത്തിനിടയിലാണ് ഇടപ്പളളി ട്രാഫിക് എസ്എച്ച്ഒ ഉദയകുമാറിന്‍റെ കൈവിരലിന് പൊട്ടലേറ്റത്. നെന്‍മാറ സ്വദേശി ഷംസുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ അല്‍ത്താഫ്, അജ്മല്‍, കൊല്ലം സ്വദേശി ജിനീഷ്, വയനാട് സ്വദേശി അക്ഷയ് എന്നിവരെ സംഘര്‍ഷത്തിനു പിന്നാലെ കസ്റ്റഡിയിലെടുത്ത പൊലീസ് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...