ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച സംഭവം വിവാദത്തിൽ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന വിജയിക്കാണ് കേന്ദ്രമന്ത്രി അനുമതി നിഷേധിച്ചത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന തമിഴ്നാട് മുഖ്യമന്ത്രി ഡൽഹിയിൽ തുടരവെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാത്ത കേരള മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നൽകിയതും വിവാദത്തിന് തിരികൊളുത്തി. അനുമതി നിഷേധിച്ചതോടെ വിജയ് ഡൽഹി സന്ദർശനം വെട്ടിച്ചുരുക്കി തമിഴ്നാട്ടിലേക്ക് മടങ്ങിയിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 2026 മേയ് മാസത്തിലായിരുന്നു വിജയ് തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനം നടത്തിയത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി സന്ദർശനത്തിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും മേക്കേദാട്ടു അണക്കെട്ട് പദ്ധതിയും ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് വിജയിന്റെ ഓഫീസ് സമയം ചോദിച്ചിരുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























