കൊല്ലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു പിന്നാലെ തടയാൻ ചെന്ന സഹോദരനെ കുത്തിക്കൊല്ലാൻ ശ്രമം ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും തടയാൻ ചെന്ന സഹോദരനെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇളമാട് അമ്പലംമുക്ക് സ്വദേശികളായ രണ്ട് പ്രതികളുടേയും പേര് സതീശൻ എന്നാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. അമ്പലമുക്ക് കുണ്ടൂരിൽ വച്ച് പ്രതികളിലൊരാളുടെ ഓട്ടോറിക്ഷയിൽ ശ്രീക്കുട്ടനെന്ന യുവാവിന്‍റെ വാഹനം തട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമണത്തിലേക്ക് വഴിവെച്ചത്. ശ്രീക്കുട്ടനെ സുഹൃത്തുക്കളായ സതീശന്മാർ ചേർന്ന് മർദ്ദിച്ചു. കെട്ടിയിട്ടും ആക്രമിച്ചു. സംഭവം അറിഞ്ഞെത്തിയ ശ്രീകുട്ടന്റെ സഹോദരൻ ശ്രീശാന്ത് മർദ്ദനം തടയാൻ ശ്രമിച്ചു. പക്ഷെ ശ്രീശാന്തിനെ പ്രതിയുടെ വീട്ടുമുറ്റത്ത് വച്ച് കത്തി ഉപയോഗിച്ച് ഇടത് നെഞ്ചിൽ വെട്ടുകയായിരുന്നു. ശ്രീക്കുട്ടനെ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.

വിവരമറിഞ്ഞെത്തിയ ചടയമംഗലം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സഹോദരങ്ങളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പ്രതികളെ പിടികൂടി. പിടിയിലായവരിൽ ഒരാൾ വധശ്രമം ഉൾപ്പെടെ നാല് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...