സുഗന്ധിഗിരിയിൽ നിന്ന് 71 മരങ്ങൾ മുറിച്ച് കടത്തി ; ഒത്താശക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരും, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: വയനാട് സുഗന്ധിഗിരിയിൽ നിന്ന് വനംവകുപ്പ് അറിയാതെ 71 മരങ്ങൾ മുറിച്ചു കടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം. വീടുകൾക്കും റോഡിനും ഭീഷണിയായ മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ തടികൾ കടത്തിയത് ഉദ്യോഗസ്ഥരുടെ മൌനാനുവാദത്തോടെയെന്നാണ് ആരോപണം. ഒരു വനംവാച്ചറുടെ തോട്ടത്തിൽ നിന്നും രണ്ടു മരങ്ങൾ അനധികൃതമായി മുറിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സുഗന്ധഗിരി കാഡമം പ്രൊജക്ടിന്‍റെ ഭാഗമായി പതിച്ചു നൽകിയ ഭൂമിയിലാണ് മരം മുറി നടന്നത്. 1986ൽ 250ൽ അധികം കുടുംബങ്ങളെ ഇവിടെ താമസിപ്പിച്ചു. റവന്യൂഭൂമിയുടെ പരിഗണനയാണ് നിലവിൽ ഭൂമി നൽകുന്നത്. പക്ഷേ, ഇതുവരെ ഡിനോട്ടിഫിക്കേഷൻ ഇറങ്ങിയിട്ടില്ല. അതുകൊണ്ട് മരങ്ങളുടെ ഉടമസ്ഥത വനംവകുപ്പിനാണ്. ഇവിടെ പുരയിടങ്ങൾക്കും റോഡിനും ഭീഷണിയായ മരങ്ങൾ മുറിക്കാൻ വനംവകുപ്പ് ഇളവ് നൽകാറുണ്ട്.

ഈ വർഷം ജനുവരിയിൽ 20 മരങ്ങൾ മുറിക്കാൻ അനുമതി നൽകി. അത് മറയാക്കി സമാന സാഹചര്യത്തിലുള്ള 50-ൽ അധികം മരങ്ങൾ മറിച്ചെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. അനുമതി നൽകിയ മരങ്ങൾ മുറിക്കുന്നത് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ചന്ദ്രൻ അനധികൃത മരംമുറി മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തില്ല. ഇതാണ് കൂടുതൽ മരം മുറിച്ചു കടത്തുന്നതിലേക്ക് നയിച്ചത്. സംഭവത്തിൽ വനംവാച്ചർ ആർ. ജോൺസൺ, എം.കെ.ബാലൻ എന്നിവരേയും നോർത്ത് വയനാട് ഡിഎഫ്ഒ സസ്പെൻഡ് ചെയ്തിരുന്നു. ബാലന്‍റെ തോട്ടത്തിൽ നിന്നും രണ്ടു മരങ്ങൾ അനുമതിയില്ലാതെ മുറിച്ചെന്നും കണ്ടെത്തി. നാട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് കൽപ്പറ്റ റെയിഞ്ചർ അനധികൃത മരംമുറി അന്വേഷിക്കാൻ ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...