കൊല്ലം നഗരത്തില്‍ പട്ടാപ്പകല്‍ വൃദ്ധയെ ചവിട്ടി വീഴ്ത്തി മാല മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നഗരത്തില്‍ പട്ടാപ്പകല്‍ വൃദ്ധയെ ചവിട്ടി വീഴ്ത്തി മാല കവര്‍ന്നു. മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. ഇരവിപുരം സ്വദേശി തങ്കമ്മയുടെ ഒന്നര പവന്‍റെ മാലയാണ് മോഷ്ടാക്കളായ സ്ത്രീകള്‍ കവര്‍ന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ തങ്കമ്മയെ മോഷ്ടാക്കളായ സ്ത്രീകള്‍ പിന്തുടര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ കയറി മരുന്ന് വാങ്ങി മടങ്ങിയ തങ്കമ്മ സമീപത്തെ ചെരുപ്പ് കടയില്‍ കയറി ചെരുപ്പ് വാങ്ങുന്നതിനിടെ ഇവിടെ കൃത്രിമ തിരക്കുണ്ടാക്കുകയും തുടര്‍ന്ന് പുറത്തേക്കിറങ്ങിയ വൃദ്ധയുടെ പുറകില്‍ നിന്ന് ചവിട്ടുകയും മാല മോഷ്ട്ടിക്കുകയുമായിരുന്നു.

ഇതിന് ശേഷം മോഷ്ടാക്കള്‍ ഓട്ടോയില്‍ കയറി രക്ഷപെട്ടു. തങ്കമ്മയുടെ നിലവിളി കേട്ടെത്തിയവര്‍ ഓട്ടോയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. സ്ത്രീകളായ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പോലീസ് കാണിച്ചെങ്കിലും ഇവരാരുമല്ലെന്ന് തങ്കമ്മ പോലീസിനോട് പറഞ്ഞു. ഉത്സവ സീസണ്‍ പ്രമാണിച്ചാണ് സ്ത്രീകളായ മോഷ്ടാക്കള്‍ നഗരത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. മാല കവര്‍ന്ന ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഇവര്‍ സഞ്ചരിച്ച ഓട്ടോയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...