കോന്നിയിലും കുമ്പഴയിലും മ്ലാവ്, മൂട്ട ശല്യം വ്യാപകം

For full experience, Download our mobile application:
Get it on Google Play

കോന്നി : വേനൽ കാലം ആയതോടെ കോന്നിയുടെ വനമേഖലയോട് ചേർന്ന ജനവാസ മേഖലകളിൽ മ്ലാവ്, മൂട്ട ശല്യം വ്യാപകമാകുന്നു. കാട്ടു പന്നി, മ്ലാവ് തുടങ്ങിയ വന്യ ജീവികളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം മൂട്ടകൾ മനുഷ്യർക്ക് വലിയ ഭീഷണിയാവുകയാണ്. ചെറിയ പ്രാണികൾ ആയ ഇവ മനുഷ്യ ശരീരത്തിൽ കടിക്കുമ്പോൾ അസഹ്യമായ ചൊറിച്ചിലും വേദനയും ഉണ്ടാവുകയും തുടർന്നുള്ള ദിവസങ്ങളിൽ കടുത്ത പനിയും തലവേദനയും ഉണ്ടാകുന്നതാണ് മ്ലാവ് മൂട്ട കടിക്കുമ്പോൾ ഉണ്ടാകുന്ന ദോഷവശങ്ങൾ. ശരീരത്തിൽ പലപ്പോഴും ചെവിക്കുള്ളിൽ ഉൾപ്പെടെ മർമ്മ സ്ഥാനങ്ങളിൽ ആണ് ഇവറ്റകൾ കടിക്കുക. ചെവിക്കുള്ളിൽ കടിക്കുന്നത് ഗുരുതരമായ അവസ്ഥയിലേക്കും നമ്മെ കൊണ്ടെത്തിക്കും.

മൂട്ടകൾ നായ, പൂച്ച, കന്നുകാലികൾ തുടങ്ങിയ വളർത്ത് മൃഗങ്ങളെ ആണ് കൂടുതലായി ബാധിക്കുന്നത്. പിന്നീട് ഇതുമായി അടുത്ത് ഇടപെഴകുന്ന മനുഷ്യരിലേക്കും മൂട്ടകൾ പടരുന്നു. മനുഷ്യ ശരീരത്തിൽ കടിക്കുന്ന മൂട്ടകളെ കൈകൾ കൊണ്ട് ഇളക്കി കളയുവാൻ ശ്രമിച്ചാൽ ഇതിന്റെ പല്ലുകൾ ശരീരത്തിൽ ആഴ്ന്നിറങ്ങുകയും ഇത് പിന്നീട് പഴുത്ത് വൃണം രൂപപെടുകയും ചെയ്യും. സാനിറ്റയ്സർ, പുകയില തുടങ്ങിയവ മൂട്ടകളെ ശരീരത്തിൽ നിന്നും ഇളക്കി കളയാൻ ഫലപ്രദമാണ്. 2020 വർഷത്തിൽ കോന്നിയിലെ വിവിധ പഞ്ചായത്തുകളിൽ മൂട്ട ശല്യം വർധിച്ചതിനെ തുടർന്ന് ജില്ലാ കളക്റ്റർ അടക്കമുള്ളവർ ഇടപെട്ട് നടപടികൾ സ്വീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...