കോഴിക്കോട്: നാദാപുരം ടൗണിനടുത്തുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം വൃത്തിഹീനമായി കണ്ടെത്തി. ഇതേതുടർന്ന് കെട്ടിട ഉടമയ്ക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് അധികൃതർ 5000 രൂപ പിഴയിട്ടു. ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അധികൃതരും പുതിയോട്ടിൽ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പരിശോധനയിൽ കക്കൂസ് ടാങ്ക് വൃത്തിഹീനമായും മലിനജലം പുറത്തേക്ക് ഒഴുന്നതും കണ്ടെത്തി. മാത്രമല്ല ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ ക്വാർട്ടേഴ്‌സിന്റെ പിൻവശത്ത് കെട്ടിവച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഇതേതുടർന്ന് ക്വാട്ടേഴ്‌സ് പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടൊപ്പം ക്വാട്ടേഴ്‌സിൽ നിന്ന് താമസക്കാരെ 15 ദിവസത്തിനകം ഒഴിപ്പിക്കണമെന്നും പുതിയതായി ആരെയും താമസിപ്പിക്കരുതെന്നും കെട്ടിട ഉടമയ്ക്ക് അധികൃതർ നിർദ്ദേശം നൽകി.