Wednesday, April 17, 2024 11:42 pm

മധ്യപ്രദേശില്‍ റെംഡിസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

For full experience, Download our mobile application:
Get it on Google Play

ഗ്വാളിയോര്‍ : കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്‍റി വൈറല്‍ മരുന്നായ റെംഡിസിവിറുമായി വരികയായിരുന്നു വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. മധ്യപ്രദേശ് സര്‍ക്കാര്‍ വിമാനമാണ് വ്യാഴാഴ്ച അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടയില്‍ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു.

Lok Sabha Elections 2024 - Kerala

വിമാനത്തില്‍ കൊണ്ടുവരികയായിരുന്ന റെംഡിസിവിർ മരുന്ന് സുരക്ഷിതമാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിടിഐയോട് വിശദമാക്കി. ഇന്നലെ വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഗ്വാളിയോറിലെ മഹാരാജ്പുര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടയിലാണ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിറലില്‍ കുറവുണ്ടായതിന് പിന്നാലെയാണ് മരുന്ന് എത്തിക്കുന്നതിനായി വിമാനങ്ങളുടെ സേവനം ഉപയോഗിച്ചത്.

സമാനമായ സംഭവത്തില്‍ നാഗ്പൂരില്‍ നിന്ന് ഹൈദരബാദിലേക്ക് രോഗിയുമായി വരുന്ന വിമാനം മഹാരാഷ്ട്രയിലെ ഛത്രപതി  ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബെല്ലി ലാന്‍ഡിംഗ് ചെയ്യേണ്ടി വന്നിരുന്നു. നാഗ്പൂരില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മുന്നിലെ ടയറുകള്‍ നഷ്ടമായതിന് പിന്നാലെ എയര്‍ ആംബുലന്‍സ് മുംബൈയില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും ശിക്ഷ

0
മലപ്പുറം: ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12...

അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

0
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി...

11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ ബന്ധനബോട്ട് പിടിയിൽ

0
മുംബൈ: അനധികൃതമായി സൂക്ഷിച്ച 11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ...

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി...