കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ അറ്റകുറ്റപ്പണി ; മൃതദേഹം സംസ്‌കരിക്കുന്നതില്‍ പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജില്ലയിലെ മാവൂര്‍ റോഡ് ശ്മശാനം അറ്റകുറ്റപ്പണിയില്‍. പരമ്പരാഗത രീതിയില്‍ സംസ്‌കാരം നടത്തുന്ന ശ്മശാനമാണ് അറ്റകുറ്റപണികള്‍ക്കായി അടച്ചത്. നിലവില്‍ ഇലക്ട്രിക്കല്‍ ശ്മശാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ട് രണ്ട് മാസമായി. ജില്ലയില്‍ കൊവിഡ് മരണം ദിനംപ്രതി കൂടുമ്പോഴും ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി എന്ന് തീരുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് വ്യക്തതയില്ല.

ഇവിടെയുള്ള ഇലക്ട്രിക്കല്‍ ശ്മശാനത്തില്‍ ദിവസം അഞ്ച് മുതല്‍ ആറ് മൃതദേഹം വരെയാണ് സംസ്‌കരിക്കുന്നത്. കൂടുതലായി മൃതദേഹം എത്തിച്ചാല്‍ അവ വെസ്റ്റ് ഹില്‍ ശ്മശാനത്തിലേക്കാണ് സംസ്‌കാരത്തിനായി കൊണ്ടു പോകുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടേതല്ലാത്ത മൃതദേഹം പുതിയപാലം ശ്മശാനത്തിലേക്കും. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ ദിവസേന പതിനഞ്ച് മുതല്‍ പതിനേഴ് വരെ മൃതദേഹം സംസ്‌കരിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...