കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി ക്ലച്ച് പിടിച്ചില്ല ; പാർട്ടിയിലെ രണ്ടാമനും രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനുപിന്നാലെ തെന്നിന്ത്യൻ താരം കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി വൈസ് പ്രസിഡന്റ് ആർ. മഹേന്ദ്രൻ പാർട്ടി വിട്ടു. സംഘടനയിൽ ജനാധിപത്യമില്ലെന്ന് ആരോപിച്ചാണ് രാജി. അതേസമയം മഹേന്ദ്രനെ ‘ചതിയൻ’ എന്നാണ് കമൽ ഹാസൻ വിശേഷിപ്പിച്ചത്. ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കാനൊരുങ്ങുകയായിരുന്നു. ഒരു ‘പാഴ്ച്ചെടി’ കൂടി എംഎൻഎമ്മിൽനിന്ന് സ്വയം പുറത്തുപോയതിൽ സന്തോഷമുണ്ടെന്നും കമൽ പ്രതികരിച്ചു.

ആറ് മുതിർന്ന നേതാക്കൾ രാജിവെച്ച വാർത്ത പുറത്തുവന്ന ദിവസമായിരുന്നു പാർട്ടിയിലെ രണ്ടാമനായിരുന്ന മഹേന്ദ്രന്റെ രാജിവാർത്തയും വന്നത്. എ.ജി. മൗര്യ, എം. മുരുഗാനന്ദം, സി.കെ. കുമാരവേൽ, ഉമാദേവി തുടങ്ങിയവരാണ് രാജിവെച്ച മറ്റുള്ളവർ. 234 അംഗ നിയമസഭയിൽ ഒരു സീറ്റുപോലും എംഎൻഎമ്മിനു നേടാനായില്ല.

കോയമ്പത്തൂരിലെ സിംഗനല്ലൂർ മണ്ഡലത്തിലാണ് മഹേന്ദ്രൻ മത്സരിച്ചത്. തലപ്പത്ത് ഇരിക്കുന്ന കുറച്ച് ഉപദേഷ്ടാക്കന്മാരാണ് പാർട്ടിയെ നയിക്കുന്നതെന്നും കമൽ പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നത് ശരിയായ രീതിയിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....