മഹാരാഷ്ട്രയില്‍ 19 വയസുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവര്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : രത്‌നഗിരിയില്‍ 19 വയസുകാരിയായ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. ജില്ലാ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകും വഴി ഓട്ടോ ഡ്രൈവര്‍ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അന്വേഷണം ഊര്‍ജ്ജിതമല്ലെന്നാരോപിച്ച് ജില്ലാ ആശുപത്രിയിലെ ജീവനക്കാരും നാട്ടുകാരും റോഡുപരോധിച്ച് പ്രതിഷേധം നടത്തി. രത്‌നഗിരി ജില്ലാ ആശുപത്രിയിലെ നേഴ്‌സിംഗ് വിദ്യാര്ത്ഥിനിയാണ് 19 വയസുകാരി. പുലര്‍ച്ചെ അബോധാവസ്ഥയില്‍ വഴിയരികില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയില്‍ ശാരീരിക പിഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന ബോധം വന്നപ്പോള്‍ പോലീസ് മൊഴി എടുത്തു. പഠനത്തിന് ശേഷം വിട്ടിലേക്ക് മടങ്ങാന്‍ ഓട്ടോ വിളിച്ചതാണെന്നും ഡ്രൈവര്‍ നിര്‍ബന്ധിച്ച് വെള്ളം നല്കി മയക്കിയശേഷം പീഡിപ്പിച്ച് എന്നാണ് മൊഴി.

ഡ്രൈവറെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ആശുപത്രി പരിസരത്ത് സ്ഥിരമായി കാണുന്ന ആളല്ലെന്നും പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ ജില്ലാ ആശുപത്രിയിലെ ജീവനക്കാരും നാട്ടുകാരും പ്രതിക്ഷേധം തുടങ്ങി. ദേശീയ പാത ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ പ്രതിയെ വേഗത്തില്‍ പിടികൂടുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഓട്ടോറിക്ഷയുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടി അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി നല്‍കുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...