മഹാരാഷ്ട്രയിൽ പശുക്കച്ചവടക്കാരനെന്നാരോപിച്ച് ചെരുപ്പ് വ്യാപാരിക്ക് ക്രൂര മർദനം

For full experience, Download our mobile application:
Get it on Google Play

മുംബൈ: പശുക്കടത്ത് സംശയിച്ച് മഹാരാഷ്ട്രയിൽ 28 വയസുള്ള ചെരിപ്പ് വ്യാപാരിയെ പശുസംരക്ഷക ഗുണ്ടകൾ മർദിച്ചു. വ്യാഴാഴ്ച അർധ രാത്രിക്കു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുഹമ്മദ് ഹജക്കിനെ പശുസംരക്ഷക ഗുണ്ടകൾ ആക്രമിച്ചത്. പ്രതിശ്രുതവധുവിനോട് സംസാരിച്ച് കൊണ്ട് നടന്നുപോകവെ ആണ് അമിതവേഗതയിൽ വന്ന വാഹനം വഴിയിലുള്ള പശുവിനെ ഇടിച്ചിട്ട് നിർത്താതെ പോയത്. വാഹനത്തിന്റെ ചിത്രമെടുക്കാൻ ഹജക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനു ശേഷം പരിക്കേറ്റ പശുവിന്റെ ചിത്രമെടുത്ത് പ്രതിശ്രുത വധുവിന് അയച്ചുകൊടുത്തു. പശുവിന്റെ ചിത്രമെടുക്കുന്നത് കണ്ട് പിന്നാലെ വന്ന ആളുകളാണ് ഹജക്കിനെ മർദിച്ചത്. അയാൾ കന്നുകാലി കച്ചവടക്കാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഹജക്കിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ് ഹജക് ചികിത്സയിലാണ്. സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തു. അതിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മന്ദർ ദേശ്പാണ്ഡെ (30), ഓംകാർ ലാൻഡെ (23), അനിൽ ഗോഡ്‌കെ (26), രോഹിത് ലോൽഗെ (20). അറസ്റ്റിലായ പ്രതികളെല്ലാം ബീഡ് സ്വദേശികളാണ്. നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക ഇടപെടൽ നിർത്തണം ; ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ...

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവം ; എഡിജിപി അജിത് കുമാറിനെതിരായ...

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ...

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....