വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ സംരക്ഷണം ; കൗൺസിലിങ് ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതിനായി വിദ്യാഭ്യാസ വകുപ്പിനോട് ബ്ലൂപ്രിന്റ് തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രി ആതിഷി നിര്‍ദേശം നല്‍കി. നടപടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പൈലറ്റ് ഫേസും സംഘടിപ്പിച്ചിരുന്നു. 20 സ്‌കൂളുകളിലെ 20,000 വിദ്യാര്‍ഥികള്‍ക്കാണ് പൈലറ്റ് ഫേസില്‍ ഗവണ്‍മെന്റിന് കീഴിൽ കൗണ്‍സലിങ് കൊടുത്തത്. എജ്യുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സലേഴ്‌സും (ഇവിജിസി) സ്‌കൂള്‍ സൈക്കോളജിസ്റ്റുകളുമാണ് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഗ്രൂപ്പ് സെഷനുകളും സോഷ്യല്‍ ഇമോഷണല്‍ ലേണിങ്ങും വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തില്‍നിന്ന് എങ്ങനെ രക്ഷനേടി മാനസികാരോഗ്യം കാത്തുസൂക്ഷിക്കാമെന്ന് വിദ്യാര്‍ഥികളെ പഠിപ്പിച്ചു. എജ്യുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സലേഴ്‌സും (ഇവിജിസി) സ്‌കൂള്‍ സൈക്കോളജിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രി ആതിഷി ഇവരുടെ പ്രതികരണവും ശേഖരിച്ചു. പൈലറ്റ് ഫേസിന് ശേഷം എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ആതിഷി പ്രതികരിച്ചു. ഒരു പ്രായത്തില്‍ വിദ്യാര്‍ഥികളെ സമ്മര്‍ദ്ദം പിടിമുറുക്കുന്നുണ്ട്. ഇത് ഇവരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. സ്‌കൂളുകളില്‍ കൗണ്‍സലിങ് ഏര്‍പ്പെടുത്തുന്നതുവഴി ഇതൊരുപരിധി വരെ പരിഹരിക്കാമെന്നാണ് കരുതുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...