മലപ്പുറത്ത് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് യുവതിയെ മര്‍ദിച്ച് അവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുളിക്കല്‍ വലിയപറമ്പിനു സമീപം ഉണ്യത്തിപറമ്പിൽ പി.എൻ. അർഷാദിന്റെ ഭാര്യ മനീഷ പർവിനെ (27) യാണ് മോഷ്ടാവ് മർദിച്ച് അവശയാക്കി മാലയും പാദസരവും കവർന്നത്. സാധനങ്ങൾ വാങ്ങി വീട്ടിലേക്കുവരുന്ന വഴി ബൈക്കിൽ പിൻതുടർന്ന് വീട്ടിലെത്തുകയും തുടര്‍ന്ന് മർദിച്ച് അവശയാക്കി ശരീരത്തിൽ ധരിച്ചിരുന്ന മാലയും പാദസരവും കവരുകയുമായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണു സംഭവം. കൊണ്ടോട്ടിയിൽനിന്ന് സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്കു വരുമ്പോൾ പൾസർ ബൈക്കിൽ കറുപ്പ് ഷർട്ടിട്ട ഒരാൾ പിൻതുടർന്നതായി മനീഷ പറഞ്ഞു.

വീട്ടിലേക്കു കയറിയപ്പോൾ ഇയാൾ അൽപ്പം മുന്നോട്ടുപോയി തിരിച്ചുവന്ന് സലഫി കോളേജ് എവിടെയെന്നു ചോദിച്ച് വീട്ടിലെത്തുകയും വാതിൽ തുറന്നപ്പോൾ മനീഷയെ ആക്രമിച്ച് തള്ളിയിടുകയും കഴുത്ത് ഞെരിച്ച ശേഷം മാലയും പാദസരവും കവർന്നു സ്ഥലം വിടുകയുമായിരുന്നു. കൊണ്ടോട്ടി പതിനേഴാം മൈൽ മുതൽ ഇയാൾ പിൻതുടർന്നതായി യുവതി പറയുന്നു. താടിവെച്ച് കറുത്ത ഷർട്ടിട്ട ഇയാൾ മാസ്‌കും ധരിച്ചിരുന്നു. മനീഷ മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. മോഷ്ടാവിന്റെ അക്രമണത്തിൽ ബോധം നഷ്ടപ്പെട്ട മനീഷ അൽപ്പം കഴിഞ്ഞ് സമീപത്തെ തറവാട്ടുവീട്ടിലേക്ക് ഫോൺ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. പരിക്കേറ്റ മനീഷയെ വീട്ടുകാരെത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...