നെയ്യാറ്റിൻകരയിൽ ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും, സർണ കട്ടകളുമാണ് കാണാതായത്. ദേവസ്വം ക്ഷേത്രങ്ങളിലെ തിരുവാഭരണം സൂക്ഷിച്ചിരുന്നത് പാറശ്ശാല മഹാദേവക്ഷേത്രത്തിലെ ലോക്കറിലാണ്. ലോക്കറിൽ നിന്നാണ് തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷന്റെ പരിശോധനയിലാണ് വിവരം പുറത്തായത്. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് നഷ്ട്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷണർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്ക് തിരുവാഭാരണ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തീരുവാഭരണങ്ങൾ സൂക്ഷിക്കുന്നത് പാറശ്ശാല മഹാദേവ ക്ഷേത്രത്തിലാണ്. എല്ലാ വർഷവും ഇവിടത്തെ തിരുവാഭരണങ്ങളുടെ കണക്കെടുക്കാറുണ്ട്. മെയ് 23 നാണ് റിപ്പോർട്ട് കൈമാറിയത്. അരവല്ലൂർ, നെയ്യാറ്റിൻകര, കാളേശ്വരം, ചെഴുങ്ങാന്നൂർ, പാറശ്ശാല, മുര്യങ്കര തുടങ്ങി 20 ലധികം ക്ഷേത്രങ്ങളിലെ അമൂല്യമായ വസ്തുവകകളാണ് കാണാതായത്. എന്നാൽ ഇവയുടെ തൂക്കമോ മൂല്യമോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...