പാണ്ടനാട്ടിൽ കളക്ടറുടെ ഉത്തരവിൽ കൈയേറ്റം ഒഴിപ്പിച്ച് സർക്കാർ കസ്റ്റഡിയിലാക്കിയ ഭൂമി സ്വകാര്യ വ്യക്തി വീണ്ടും കൈയേറി

For full experience, Download our mobile application:
Get it on Google Play

പാണ്ടനാട് : പാണ്ടനാട്ടിൽ കളക്ടറുടെ ഉത്തരവിൽ കൈയേറ്റം ഒഴിപ്പിച്ച് സർക്കാർ കസ്റ്റഡിയിലാക്കിയ ഭൂമി സ്വകാര്യ വ്യക്തി വീണ്ടും കൈയേറി. നേരത്തേ പമ്പാനദിയുടെ പുറമ്പോക്ക് കണ്ടെത്തി സ്ഥാനനിർണയം നടത്തി നദീപുറമ്പോക്ക് എന്ന ബോർഡും ഇവിടെ സ്ഥാപിച്ചിരുന്നു. നിലവിൽ ഈ ബോർഡടക്കം നശിപ്പിച്ചാണ് സ്ഥലത്ത് സ്വകാര്യ വ്യക്തി കൈയേറ്റം നടത്തിയിരിക്കുന്നത്. പാണ്ടനാട് വില്ലേജിൽ ബ്ലോക്ക് 5-ൽ റീസർവേ 637-ൽപ്പെട്ട പമ്പാനദീ പുറമ്പോക്കിലെ 2.18 ആർ (5.34 സെന്റ്‌) പുറമ്പോക്കുസ്ഥലമാണ് കൈയേറിയത്. ഈ ഭൂമിയിൽ കരക്കൃഷി ചെയ്യുകയും വൃക്ഷത്തൈകളും മറ്റും നട്ടുവളർത്തുന്നുമുണ്ട്.

കളക്ടർക്കു ലഭിച്ച പരാതിയെത്തുടർന്ന് 2020-ൽ റിവിഷൻ ഹർജി തള്ളിക്കൊണ്ട് 1957-ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കൈയേറ്റം ഒഴിപ്പിച്ച് നിയമാനുസൃതം ബോർഡ് സ്ഥാപിച്ചത്. നടപടികൾക്കായി ചെങ്ങന്നൂർ തഹസിൽദാർക്കാണ് ഉത്തരവു നൽകിയത്. പിന്നീടാണ് കൈയേറ്റഭൂമിയിൽ റവന്യൂ ഉദ്യോഗസ്ഥരെത്തി ബോർഡു സ്ഥാപിച്ചത്. പാണ്ടനാട് പഞ്ചായത്ത് ഒന്നാം വാർഡിന്റെ ഭാഗമാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...