പത്തനംതിട്ടയിൽ ഇരുപത്തിയെട്ടുകാരിയെ അയൽവാസി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ: പത്തനംതിട്ടയിൽ ഇരുപത്തിയെട്ടുകാരിയെ അയൽവാസി ക്രൂരമായ ബലാത്സംഗത്തിനിരയാക്കി. യുവതിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷമാണ് പ്രതി പീഡനം നടത്തിയത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ആദ്യമായി പീഡനം നടന്നത്. യുവതിക്ക് ജ്യൂസ് നൽകി മയക്കിയ ശേഷം നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡനത്തിന് ഇരയാക്കിയത്. എന്നാല്‍ യുവതി പ്രതിയുടെ ഭാര്യയോട് വിവരങ്ങൾ പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി കഴിഞ്ഞമാസം 28ന് യുവതിയെ ടാങ്കർ ലോറിയിൽ കയറ്റി പരിക്കേല്‍പ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിൽ യുവതി സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും അടൂർ പോലീസിനും പരാതി നൽകിയിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...