പെരുന്തേനരുവിയില്‍ ടൂറിസം മേഖലയിലേക്കുള്ള തെരുവുവിളക്കുകള്‍ പ്രവര്‍ത്തന രഹിതമായിട്ട്  ആഴ്‌ച്ചകള്‍ ; കുലുക്കമില്ലാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി :  പെരുന്തേനരുവിയില്‍ ടൂറിസം മേഖലയിലേക്കുള്ള തെരുവുവിളക്കുകള്‍ പ്രവര്‍ത്തന രഹിതമായിട്ട്  ആഴ്‌ചകള്‍ കഴിഞ്ഞെങ്കിലും അധികൃതര്‍ക്ക്‌ കുലുക്കമില്ല. വെളിച്ചം ഇല്ലാതായതോടെ പെരുന്തേനരുവിയില്‍ എത്തുന്ന സഞ്ചാരികള്‍ ബുദ്ധിമുട്ടുകയാണ്‌. ഒരു മാസം മുമ്പ്‌ മഴയോടൊപ്പം എത്തിയ മിന്നലില്‍ നശിച്ചതാണ്‌ വിളക്കുകള്‍. ഇതോടെ പ്രദേശം പൂര്‍ണ്ണമായും ഇരുളിലായി. ടൂറിസം കേന്ദ്രത്തിലെ സൗരോര്‍ജ വിളക്കുകളുടെ കാര്യവും ഇതുതന്നെയാണ്‌. വെള്ളച്ചാട്ടത്തിന്‌ സമീപം സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ സംരക്ഷണമില്ലാതായതോടെ ഭാഗികമായി പ്രവര്‍ത്തിക്കാതായി. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്‌ സമീപം സ്ഥാപിച്ച സൗരോര്‍ജ്‌ജ വിളക്കുകള്‍ കാടുകയറി നശിക്കുകയാണ്‌. പാര്‍ക്കിംഗ് ഗ്രൗണ്ടിലും അമിനിറ്റി സെന്ററിന്റെ മുറ്റത്തും പാര്‍ക്കിലും വെള്ളച്ചാട്ടത്തിനു സമീപത്തുമായി എട്ടോളം സൗരോര്‍ജ്ജ വിളക്കുകളാണ്‌ സ്‌ഥാപിച്ചത്‌. അടുത്ത സമയം വരെ എല്ലാ വിളക്കുകളും രാത്രി പ്രകാശം ചൊരിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ ചിലത്‌ പൂര്‍ണ്ണസമയം തെളിയാതെയായി. കൃത്യമായ പരിചരണം ഇല്ലാതായതോടെയാണ്‌ ഇവ നശിച്ചത്‌.

അരുവിയുടെ താഴെ കോണിപ്പാറയുടെ സമീപം വെള്ളച്ചാട്ടത്തിന്‌ സമീപം സ്‌ഥാപിച്ച റാംമ്പുകളുടെ സമീപത്തെ രണ്ടു വിളക്കുകള്‍ പൂര്‍ണ്ണമായും കാടിനുള്ളിലായി. സ്ഥാപിച്ച സമയം കാടില്ലായിരുന്നെങ്കിലും ഇപ്പോള്‍ മുള്‍ച്ചെടി വളര്‍ന്ന്‌ വിളക്കുകാലിന്‌ മുകളിലെത്തി. സൗരോര്‍ജ പാനലുകള്‍ കാടുമൂടി പോയാല്‍ ബാറ്ററി ചാര്‍ജാകാതെ വരും. ഇതോടെ വിളക്ക്‌ മിഴിയടയ്‌ക്കുകയും ചെയ്യും. ഇതു സ്‌ഥാപിച്ചപ്പോഴേ പരാതി ഉയര്‍ന്നിരുന്നെങ്കിലും വെള്ളപ്പൊക്കത്തെ അതിജീവിക്കാനാണ്‌ ഉള്ളിലേക്ക്‌ മാറ്റിയതെന്നാണ്‌ അന്നു പറഞ്ഞത്‌. കാടു കയറിയതോടെ ഫലത്തില്‍ വെളിച്ചമില്ലാതെ സ്‌ഥലം ഇരുളിലാവുകയും ചെയ്‌തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു ; യുവാവിന് ദാരുണാന്ത്യം

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു....

കോന്നി ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു

0
കോന്നി : ഗ്രാമപഞ്ചായത്തിന്റെയും കോന്നി കൃഷിഭവന്റെയും നേതൃത്വത്തിൽ നടന്ന ലോക പരിസ്‌ഥിതി...

ഡോ.എം.എസ്. സുനിലിന്റെ 379 – മത് സ്നേഹഭവനം ബിൻസിക്കും രണ്ട് മക്കൾക്കും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത്...

ദിവസേന ചോര വീഴുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പത്തനംതിട്ട നഗരസഭ...

0
പത്തനംതിട്ട : കോന്നിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കോന്നി ഗ്രാമപഞ്ചായത്ത് മുന്‍ കയ്യെടുത്ത്...