റെക്കോര്‍ഡ് കുതിപ്പിന് നേരിയ ശമനം ; ഇന്നത്തെ സ്വര്‍ണവില അറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റെക്കോര്‍ഡ് നിരക്കില്‍ കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ ശമനം. പവന് 280 രൂപ വീതമാണ് ഇന്നത്തെ റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണവില താഴ്ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46840 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപവീതമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5855 രൂപയുമായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,120 രൂപയായിരുന്നു. 5890 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്. ഇന്നലത്തേതുകൂടി കൂട്ടി 14ാം തവണയാണ് ഈ വര്‍ഷം സ്വര്‍ണവില റെക്കോര്‍ഡിലെത്തുന്നത്. ജനുവരി 24നാണ് ഈ വര്‍ഷം ആദ്യമായി സ്വര്‍ണവില റെക്കോര്‍ഡിട്ടത്. റെക്കോര്‍ഡിട്ട വിലകള്‍ പരിശോധിക്കുമ്പോള്‍ 825 രൂപ ഗ്രാമിനും 6600 രൂപ പവനും വ്യത്യാസം വന്നിട്ടുണ്ട്. 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വില. 2023 ഡിസംബര്‍ 28ന് സ്വര്‍ണവില 5890 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 830 രൂപയുടെ വര്‍ധനവും പവന് 6640 രൂപയുടെ വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

0
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന്...

​പണമിടപാട് കേസിൽ കനത്ത തിരിച്ചടി ; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയും നിയമക്കുരുക്കിലേക്ക്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും...

തിരുവനന്തപുരം നഗരസഭയിൽ ഭിന്നത; നടന്നത് നാടകമെന്ന് വി. ജോയ്, ഭരണസ്തംഭനമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി...

അതിർത്തി കടന്ന് ഇടുക്കിയിലേക്ക് ലഹരിയുടെ ഒഴുക്ക് ; സ്കൂൾ-കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തമിഴ്നാട് കഞ്ചാവ്...

0
കുമളി: ഇടുക്കി ജില്ലയിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയുടെ പ്രവർത്തനം വ്യാപകമാകുന്നതായി...