സന്നിധാനത്ത് സൗജന്യ സേവനവുമായി ഡിവോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് ശബരിമല

For full experience, Download our mobile application:
Get it on Google Play

ശബരിമല: ചികിത്സ ആവശ്യമായി വരുന്ന അയ്യപ്പഭക്തർക്ക് സൗജന്യ സേവനം നൽകാൻ സേവന സന്നദ്ധരായി, സർക്കാരും ദേവസ്വം ബോർഡുമായി സഹകരിച്ച് 125 ഡോക്ടർമാരുടെ സംഘം. സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയിൽ ആരോഗ്യ വകുപ്പിന്റെ ഡോക്ടർമാർക്കൊപ്പമാണ് സർക്കാരിന്റെയും ഹൈക്കോടതിയുടെയും പ്രത്യേക അംഗീകാരത്തോടെ ഇവരുടെ പ്രവർത്തനം. ഡി വോട്ടീസ് ഡോക്ടേഴ്‌സ് ഓഫ് ശബരിമല എന്ന പേരിൽ കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരായ ഡോക്ടർമാരാണ് സേവന സന്നദ്ധരായി എത്തിയത്. ഒരു വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് ഇവർ ഒരുമിച്ചത്. പ്രമുഖ ന്യൂറോ സർജൻ ഡോ. ആർ. രാമനാരായണൻ ആണ് ഈ കൂട്ടായ്മയുടെ അമരക്കാരൻ. മകരവിളക്ക് വരെ ബാച്ചുകളായിട്ടായിരിക്കും ഡോക്ടർമാരുടെ പ്രവർത്തനമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ആർ. രാമനാരായണൻ പറഞ്ഞു.

കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോ, ന്യൂറോ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാരാണ് സംഘത്തിലുള്ളത്. നിലവിലുള്ള ആരോഗ്യ വകുപ്പിന്റെ ഡോക്ടർമാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഏതു അടിയന്തിര ഘട്ടത്തിലും ചികിത്സ ഉറപ്പാക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സഹിതമാണ് ഇവർ എത്തിയിട്ടുള്ളത്. സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് സന്നിധാനത്തെ ആരോഗ്യ വകുപ്പിന്റെ ആശുപത്രിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ തുടക്കം കുറിച്ചു. മന്ത്രിയുടെ ബി.പി. പരിശോധിച്ചുകൊണ്ടായിരുന്നു തുടക്കം. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, സന്നദ്ധപ്രവർത്തനത്തിനെത്തിയ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...