കോട്ടയം : പുതുപ്പള്ളി ആരുടെ കൈകളിൽ എന്ന് വിധി എഴുതുന്ന നിർണായകമായ ഒരു ദിനമാണ് സെപ്റ്റംബർ 5. അതായത് നാളെ. ഒട്ടും ആത്മവിശ്വാസം കുറയാതെ യുഡിഎഫും ആത്മവിശ്വാസം നടിച്ച് എൽഡിഎഫും തെരെഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എന്ന് വോട്ടർമാർ നേരത്തെ തന്നെ വിധി എഴുതിയെങ്കിലും കേരളം മുഴുവൻ ഉറ്റു നോക്കുന്ന ഒന്നാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ്. അതിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്രയാണ് എന്നത് മാത്രമാണ് അറിയേണ്ടത്. ചാണ്ടി ഉമ്മന് ലഭിക്കാൻ പോവുന്നത് റെക്കോർഡ് ഭൂരിപക്ഷമാണ് എന്നിരിക്കെ സഹോദരി അച്ചു ഉമ്മന്റെ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധേമായിരിക്കുന്നത്.
ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്ര അയപ്പ് നാളെയെന്നാണ് അച്ചു ഉമ്മന്റെ പ്രതികരണം. അവസാന യാത്ര അയപ്പിന്‍റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസം കേൾക്കും. ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടും. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും അവര്‍ പറഞ്ഞു. കേരളം കണ്ട സമുന്നതനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനിൽ നിന്നും വരുന്ന പക്വമാർന്ന പ്രസ്താവനകൾ തികച്ചും അഭിനന്ദാർഹമാണ്. തെരഞ്ഞെടുപ്പിന്റെ ആരംഭം ഘട്ടം മുതൽ തന്നെ ഏറ്റവുമധികം സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് അച്ചു ഉമ്മൻ. എന്നാൽ സമചിത്തതയോടു കൂടി ഇവയെ കൈകാര്യം ചെയ്ത രീതിയും തന്റെ നിരപരാധിത്വം തുറന്നു കാട്ടാൻ സ്വീകരിച്ച മാർഗവും പ്രശംസനീയമാണ്.
ഒപ്പം ചാണ്ടി ഉമ്മനെയും കേരളം മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഒരു നല്ല പിതാവിൽ നിന്ന് ലഭിച്ച ശിക്ഷണമായാണ് ഇതിനെ കാണേണ്ടത്. അല്ലാത്തപക്ഷം ആരോപണങ്ങൾ നേരിടുമ്പോൾ മാധ്യമങ്ങളിൽ നിന്ന് ഓടിയൊളിക്കേണ്ട സമീപനം അല്ല സ്വീകരിക്കേണ്ടത്. ആരോപണങ്ങൾ ഉയരുമ്പോൾ തെറ്റ് ചെയ്തിട്ടില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയേണ്ടതും പൊതുപ്രവർത്തനത്തിന്റെ ഭാഗമാണ്. ഇത്തരത്തിൽ ഇടതുപക്ഷ സർക്കാർ പലതിൽ നിന്നും ഓടി ഒളിക്കുന്നതിന്റെ പ്രതിഫലനം പുതുപ്പള്ളിയിൽ വ്യക്തമാണ്.
തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരം തുടക്കം മുതൽ തന്നെ പ്രകടമാണ്. അടുത്തകാലത്ത് തൃക്കാക്കരയായിരുന്നു കോൺഗ്രസിന് ഏറ്റവും ആത്മവിശ്വാസം നൽകിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ അനുകൂല സാഹചര്യമുള്ള തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ നടക്കാൻ പോകുന്നത് എന്ന ആത്മവിശ്വാസത്തിലാണ് പുതുപ്പള്ളിക്കാർ. മാത്രമല്ല, പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഭാവി കേരളത്തിന്റെ വിധിയെഴുത്ത് കൂടിയാണ്. മറുപടി പറയാൻ ഒളിച്ചോടുന്ന പിണറായി സർക്കാരിന്റെ ആയുസ് നിർവചനം കൂടിയാണ് തെരഞ്ഞെടുപ്പ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































