സൗദി : ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കാൻ സൗദി മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ ഉപയോഗിച്ച് വരുന്ന ഹിജ്റി കലണ്ടറുകൾക്ക് പകരമായാണ് ഗ്രിഗോറിയൻ കലണ്ടറുകൾ ഔദ്യോഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുക. എന്നാൽ ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഹിജ്റി കലണ്ടറുകൾ ഉപയോഗിക്കുന്നത് മാറ്റമില്ലാതെ തുടരും. നിലവിൽ ഹിജ്റ വർഷ കലണ്ടർ അടിസ്ഥാനമാക്കിയാണ് സൌദിയിൽ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളുടേയും ഇടപാടുകളുടേയും കാലാവധി നിശ്ചയിക്കുന്നത്. എന്നാൽ ഇതിൽ മാറ്റം വരുത്തി ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കണെന്നാണ് തീരുമാനം. ഇതിന് ചൊവ്വാഴ്ച റിയാദിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം അംഗീകാരം നൽകി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























